• Logo

Allied Publications

Middle East & Gulf
ആർഐസിസി 'ആക്റ്റീവാ19' സ്പോർട്സ് മീറ്റ് സമാപിച്ചു
Share
റിയാദ് : റിയാദ് ഇസ്‌ലാഹി സെന്‍റേഴ്സ് കോ ഓഡിനേഷൻ കമ്മിറ്റി (ആർഐസിസി) സംഘടിപ്പിച്ച 'ആക്റ്റീവാ19' മദ്രസാ സ്പോർട്സ് മീറ്റ് സമാപിച്ചു. അൽഖർജ് റോഡിലെ അൽറാഖീ മൈതാനിയിൽ നടന്ന മീറ്റ് സിജി റിയാദ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ ഫ്ലാഗ് ഓഫ് ചെയ്തു. ആക്റ്റിവ കൺവീനർ ശാനിദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു.

വിദ്യാർഥികളുടെ മാർച്ച് പാസ്റ്റോട് കൂടി കായിക മത്സരങ്ങൾക്ക് തുടക്കമായി. റണ്ണിംഗ് റെയ്‌സ്, ഡക്ക് വാക്കിംഗ്, കസേര കളി, സ്പൂൺ റേസ്, പെനാൽട്ടി കിക്ക് ,കബടി, കമ്പ വലി, ബലൂൺ ബ്രെയ്ക്കിങ്, കുളം കര, ബൗളിംഗ്, ബക്കറ്റ് ഫില്ലിംഗ്, സാക്ക് റെയ്‌സ്, ഫുട്‌ബോൾ എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. കിഡ്സ്എ, കിഡ്‌സ്ബി, സബ്ജൂണിയർ, ജൂണിയർ , സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ യെല്ലോ ഹൗസ് ജേതാക്കളായി. റെഡ്, ഗ്രീൻ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

ആർഐസിസിക്ക് കീഴിൽ പ്രവർത്തിക്കുന്ന മലാസ് മദ്രസത്തുൽ മുനീറ, നസീം സലഫി മദ്രസ, സുലൈ മദ്രസത്തു തൗഹീദ്, അബ്ദുല്ലാഹിബ്നു മസ്ഊദ് തഹ്‌ഫിദുൽ ഖുർആൻ മദ്രസ, മലാസ് ദാറുൽ ഫിത്റ പ്രീ സ്‌കൂൾ എന്നീ അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 360 വിദ്യാർഥികൾ പങ്കെടുത്ത മീറ്റിൽ ആൺകുട്ടികളിൽ അഫ്‌റാർ ഫഹദ് (കിഡ്‌സ്എ), മാസ് മുആദ് (കിഡ്‌സ്ബി), റാഹിബ്‌ റോഷൻ (സബ് ജൂനിയർ),മുആദ്‌ ടി കെ (ജൂണിയർ), മിഷാൽ എം അലി (സീനിയർ), പെൺകുട്ടികളിൽ നെസ്‌ലി (കിഡ്‌സ്ബി), മർഹ അബ്ദുസലാം (സബ് ജൂണിയർ), ഹസ റുഖിയ (ജൂനിയർ ), റഷ (സീനിയർ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

സമാപന സമ്മേളനം മോഡേൺ സ്‌കൂൾ ജനറൽ മാനേജർ പി. വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്‌തു. ആർഐസിസി ചെയർമാൻ സുഫ്‌യാൻ അബ്ദുസലാം അധ്യക്ഷത വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ), അഡ്വ: ഹബീബ് റഹ്‌മാൻ (യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്), ഹാഫിദ് ഹബീബ് സ്വലാഹി, ഉബൈദ് എടവണ്ണ ( ന്യുസ് ടുഡേ), അയൂബ് കരൂപ്പടന്ന എന്നിവർ വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു.

മൊയ്‌തു അരൂർ, നബീൽ പയ്യോളി, അബ്ദുൾ ലത്തീഫ് അരീക്കോട്, അഷ്‌റഫ് തേനാരി, അമീൻ പൊന്നാനി, അമീർ എടരിക്കോട്, നസീഹ് അബ്ദുറഹ്മാൻ, നൗഷാദ് കണ്ണൂർ, ബഷീർ കുപ്പോടൻ, അർഷദ് ആലപ്പുഴ, എഞ്ചി. അബ്ദുറഹീം, യാസർ അറഫാത്ത്, അബൂബക്കർ ആലുവ, ശിഹാബ് മണ്ണാർക്കാട്, അജ്‌മൽ കള്ളിയൻ, ജാഫർ പൊന്നാനി, മുനീർ പപ്പാട്ട്, അബ്ദുസലാം അബ്ദുല്ലാഹ്, നൗഷാദ് അരീക്കോട്, ഹനീഫ് ഉപ്പള, ആരിഫ് മുഹമ്മദ്, ഷുക്കൂർ സുലൈ, സമീർ കല്ലായി, ഷാജഹാൻ പടന്ന, ഉബൈദ് തച്ചമ്പാറ, നിയാസ് നല്ലളം, മുഹമ്മദ് ഷബീർ , നൗഷാദ് തിരുവനന്തപുരം , മുബാറക് അനസ്, ഫിനോജ്‌, അബ്ദുൽ ഫതഹ്, സബീഹ വാഴക്കാട്, ഡോ: ആമിന , റജുല പൂക്കോട്ടുംപാടം, മുനീറ മുഹമ്മദ്, സുനീറ അരീക്കോട്, ഷഹന യൂകെ, അശ്റിൻ ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.

അൻസാരി ഇബ്രാഹിം (ബ്ലാക്ക് ബെൽറ്റ്), ഇഖ്ബാൽ കൊല്ലം, മുജീബ് പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ആർഐസിസി പ്രവർത്തകർ നടത്തിയ കരാട്ടെ പ്രദർശനം മീറ്റിനു മാറ്റേകി.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.