• Logo

Allied Publications

Middle East & Gulf
സീറോ മലബാര്‍, മലങ്കര സഭകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പരാമര്‍ശവും അംഗീകാരവും
Share
അബുദാബി: സീറോ മലബാര്‍, മലങ്കര സഭകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പരാമര്‍ശവും അംഗീകാരവും. സീറോ മലബാര്‍ സഭയുടെ തലവനും മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭയുടെ തലവനും മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ബസോലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സഹകാര്‍മികരായ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അബുദാബി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ദിവ്യബലിക്കിടെയാണ് സീറോ മലബാര്‍, മലങ്കര സഭകള്‍ക്ക് പേരെടുത്തു പറഞ്ഞ് ഫ്രാന്‍സിസ് പാപ്പ പ്രത്യേക അഭിനന്ദനം നല്‍കിയത്.

മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനയ്ക്കിടെ വിശ്വാസികള്‍ക്കായുള്ള പ്രാര്‍ഥനകളില്‍ മലയാളം ഉള്‍പ്പെടുത്തിയതും കേരളത്തിന് അഭിമാനമായി. കൊറിയന്‍, കൊങ്കണി, ഫ്രഞ്ച്, തഗലോഗ്, ഉര്‍ദു, മലയാളം എന്നീ ആറു ഭാഷകളിലായിരുന്നു പ്രത്യേക പ്രാര്‍ഥന നടത്തിയത്. ഇംഗ്ലീഷിലും ലത്തീനിലുമായാണു വിശുദ്ധ കുര്‍ബന അര്‍പ്പിച്ചത്.

അനന്ത സൗന്ദര്യത്തിന്‍റെ ഉറവിടമായ ദൈവമേ ... അങ്ങേ തിരുമുഖ ദര്‍ശനത്തിനു വിളിക്കപ്പെട്ട ഞങ്ങളുടെ സഹോദരീ സഹോദരങ്ങളുടെ പാപമാലിന്യങ്ങള്‍ ശുദ്ധീകരിച്ചു അങ്ങേ പുനരൈക്യത്തിന്‍റെ സന്തോഷം അനുഭവിക്കാന്‍ ഇടയാക്കണമെ ... എന്ന പ്രാര്‍ഥനയാണ് ബലിപീഠത്തിനരികെ നിന്ന് ചൊല്ലിയത്. മലയാളത്തിലുള്ള പ്രാര്‍ഥന ഉണ്ടായതില്‍ അത്യധികം ആഹ്ലാദമുണ്ടെന്ന് മലയാളികള്‍ പറഞ്ഞു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.