• Logo

Allied Publications

Middle East & Gulf
"ദാവീദ് ' വെള്ളിത്തിരയിലേക്ക്
Share
കുവൈത്ത്: ക്യാപിറ്റോൾ സിനിമ ക്ലിക്‌സിന്‍റെ ഹ്രസ്വചിത്രം "വൺ ബ്ലഡ് ഇന്ത്യ'യുടെ വിജയാഘോഷം അബാസിയ ഹെവൻ റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ നടന്നു.

ലോക മലയാളി അസോസിയേഷൻ ട്രഷറർ ജെറാൾഡ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭാംഗം ബാബു ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. സൺറൈസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സജീവ് നാരായണൻ, യൂണിമോണി മാർക്കറ്റിംഗ് മാനേജർ രഞ്ജിത്ത് എസ്. പിള്ള, ക്യാപിറ്റൽ സിനിമ ക്ലിക്ക്സ്‌ ഡയറക്ടർമാരായ മാത്യു സെബാസ്റ്റ്യൻ, ലിബിൻ കെ. ബേബി എന്നിവർ സംസാരിച്ചു.

ക്യാപിറ്റോൾ സിനിമ ക്ലിക്ക്‌സിന്‍റെ പുതിയ ചിത്രം സൺറൈസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന "ദാവീദ്‌ ' ന്‍റെ ടൈറ്റിൽ ലോഞ്ചിംഗ് ബാബു ഫ്രാൻസിസിന് നൽകി സജീവ് നാരായണനും രഞ്ജിത്ത് എസ്. പിള്ളയും നിർവഹിച്ചു.

അത്യന്തം വെല്ലുവിളികൾ നേരിടുന്നുവെങ്കിലും അവയെല്ലാം മറികടന്ന് പ്രേക്ഷകർക്ക് മികവുറ്റ ദൃശ്യാനുഭൂതി ഒരുക്കുന്ന ചിത്രമായിരിക്കും ദാവീദ് എന്ന് അണിയറപ്രവർത്തകർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തുടർന്ന് വൺ 'ബ്ലഡ് വൺ ഇന്ത്യ' ചിത്രപ്രദർശനം നടത്തി. സജീവ് നാരായണൻ ചിത്രനിരൂപണം നടത്തി. കുവൈത്തിലെ പരിമിത സാഹചര്യങ്ങളിൽ നിർമിച്ച ചിത്രം അതിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് അത്യന്തം മികവു പുലർത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിമോണി റ്റിറ്റിവിസി കൊണ്ടസ്റ്റ്‌ ടിക് ടോക് മത്സരത്തിൽ വിജയികളായ 10 പേർക്ക് യൂണിമോണി മാർക്കറ്റിംഗ് മാനേജർ രഞ്ജിത് എസ്. പിള്ള സമ്മാനദാനം നടത്തി. തുടർന്ന് ചിത്രത്തിലെ നായകൻ ജോയൽ ജോസഫിനും മറ്റ്‌ അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും സംഘാടകർ പ്രശസ്തി പത്രം നൽകി ആദരിച്ചു. അനുരാജിന്‍റേയും രഞ്ജിത്തിന്‍റേയും നേതൃത്വത്തിൽ സംഗീതവിരുന്നും മറ്റു കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത