• Logo

Allied Publications

Middle East & Gulf
കുവൈത്തിൽ സ്വകാര്യ മേഖലയും സ്വദേശിവത്കരിക്കുന്നു
Share
കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ഉര്‍ജിതമാക്കാനായി നിരവധി പദ്ധതിയുമായി കുവൈത്ത് സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ കുവൈത്തികൾക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ശക്തമായ ഇടപെടലുകളുണ്ടാകുമെന്നും രാജ്യത്ത് സര്‍ക്കാരിന്‍റെയും പൊതു സ്വകാര്യ പങ്കാളിത്തത്തിലും നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കുവാന്‍ പോകുന്നതെന്നും വാണിജ്യ മന്ത്രി മറിയം അല്‍ അഖീല്‍ പറഞ്ഞു.

തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്തുന്നതിന് വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് വരുന്നത്. പുതിയ പദ്ധതികളിലൂടെ വിദേശ കമ്പനികളെ ആകര്‍ഷിക്കുവാനും അതിലൂടെ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും സാധിക്കുമെന്ന് സർക്കാർ കരുതുന്നു. കുവൈത്ത് വിഷൻ 2035 ഭാഗമായി നിരവധി വികസന പദ്ധതികളുടെ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ബാധകമായ സ്വദേശിവൽക്കരണ അനുപാതം പുനഃ പരിശോധിക്കുന്നതക്കടമുള്ള കാര്യങ്ങള്‍ മന്ത്രാലയം ചര്‍ച്ച ചെയ്യുന്നുണ്ട്. ബാങ്കിംഗ് മേഖലകളില്‍ 70 ശതമാനവും ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ 65 ശതമാനവും റിയല്‍ എസ്സ്റ്റേറ്റ് 20 ശതമാനം, ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് റേഷന്‍ 40 ശതമാനം, ഇന്‍ഷ്വറന്‍സ് 22 ശതമാനം എന്നിങ്ങനെയാണ് നിലവിലെ സ്വദേശി ജീവനക്കാരുടെ അനുപാതം.

ഈ നിബന്ധന പൂര്‍ത്തിയാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്ന ഓരോ വിദേശി ജീവനക്കാരനും വര്‍ഷം തോറും 300 ദിനാര്‍ പിഴയാണ് ഇപ്പോള്‍ ചുമത്തിവരുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത