• Logo

Allied Publications

Middle East & Gulf
യെസെക്കിയേലിനു പാപ്പയുടെ ചുംബനം ; ജിഗിനക്ക് ഇത് പ്രാർഥനയുടെ പുണ്യനിമിഷം
Share
അബുദാബി : യെസെക്കിയേലിനു പാപ്പയുടെ ചുംബനം. അബുദാബി സെന്‍റ് ജോസഫ് കത്തീഡ്രലിൽ അമ്മയുടെ കൈകളിൽ ഒതുങ്ങിയിരുന്ന ഒരു കുരുന്നിനെ ഫ്രാൻസിസ് മാർപാപ്പ സ്നേഹചുംബനം കൊണ്ട് മൂടി. പള്ളിയിലെത്തുന്ന പാപ്പായെക്കാണാൻ തലേ ദിവസം രാത്രി മാത്രം അനുവാദം കിട്ടിയ മാതാവ് ജിഗിനക്കു ആ നിമിഷങ്ങൾ ഒരു ജന്മസുകൃതം തന്നെയായിരുന്നു.

നീണ്ട പ്രാർഥനകൾക്ക് ദൈവം നൽകിയ മറുപടിയായിരുന്നു അവസാനനിമിഷമുള്ള അനുവാദം. മൂന്നു വയസുണ്ടെങ്കിലും മൂന്നു മാസത്തെ വളർച്ച മാത്രമുള്ള സ്വന്തം മകനെ കൈകളിൽ ഉയർത്തി മാർപാപ്പയുടെ മുൻപിലേക്ക് നീട്ടി നിൽക്കുന്ന മാതാവിനെ ആദ്യം കണ്ടില്ലെങ്കിലും ,തിരിച്ചെത്തിയ പാപ്പാ നിരാശയാക്കിയില്ല. ജന്മനാ തളർന്ന കാലുകളിൽ തഴുകിയ പപ്പാ യെസെക്കിയേലിന്‍റെ തലയിൽ തലോടി മുത്തം നൽകി . പ്രാർത്ഥനാപൂർവം,നിറഞ്ഞ കണ്ണുകളോടെ നിന്ന മാതാവ് ജിഗിനയുടെ മുഖത്തേക്ക് നോക്കി പാപ്പാ ഒരു ചെറുപുഞ്ചിരി നൽകി കടന്നു പോയി . നടന്നതൊക്കെ വിശ്വസിക്കാനാവാതെ ജിഗിന നിർന്നിമേഷയായി നിന്നു . അതൊരു ജന്മസാഫല്യമായിരുന്നു .

തിരുവനന്തപുരം സ്വദേശികളായ റോഷൻ ആന്‍റണിയുടെയും ജിഗിനയുടെയും രണ്ടാമത്തെ കുഞ്ഞാണ് യെസെക്കിയേൽ . ജന്മനാ വൈകല്യങ്ങൾ ഏറെയുണ്ടെങ്കിലും വളരെ പ്രതീക്ഷകളോടെ അവനെ മാതാപിതാക്കൾ വളർത്തുന്നത്. മാർപാപ്പ വരുന്നതറിഞ്ഞപ്പോൾ മുതലുള്ള ആഗ്രഹമാണ് യെസെക്കിയേലിനെ പാപ്പയുടെ മുൻപിൽ ഒന്ന് എത്തിക്കുക എന്നത് . അനുവാദം കിട്ടാതെ വന്നതോടെ നിരാശരായി മാറിയ റോഷനും ജിഗിനക്കും അദ്ഭുതം സമ്മാനിച്ചാണ് തലേന്ന് രാത്രിയിൽ ആ വിളി വന്നത്. ആൾക്കൂട്ടത്തിന്‍റെ ബഹളവും വലിയ വെളിച്ചവും കണ്ടാൽ ജന്നിരോഗം വരുന്ന മകനെ ഇത്രയധികം ആൾക്കാരുടെ നടുവിൽ എങ്ങനെ എത്തിക്കുമെന്ന ഭീതിയായിരുന്നു പിന്നീട് . പക്ഷെ യെസെക്കിയേൽ അന്ന് പതിവിനു വിരുദ്ധമായി ശാന്തതയിലായിരുന്നു . ബഹളങ്ങളും വെളിച്ചവും അവനെ അലോസരപ്പെടുത്തിയില്ല. തനിക്കു ലഭിക്കാൻ പോകുന്ന അനുഗ്രഹവർഷത്തെ കാത്തിരിക്കും പോലെ.

മാർപാപ്പ നൽകിയ നറുപുഞ്ചിരിയാണ് ജിഗിനയുടെ മനസ് നിറയെ. " ആ ദിവ്യമായ പുഞ്ചിരിയിൽ എല്ലാമുണ്ടായിരുന്നു. ദുഃഖിക്കേണ്ട ,എന്‍റെ പ്രാർഥനയിൽ നിങ്ങളുമുണ്ടാകും' അതായിരുന്നു പാപ്പയുടെ ചുണ്ടിൽ നിന്നും ഞാൻ വായിച്ചത് ജിഗിന പറഞ്ഞു.

മറ്റൊരു അദ്ഭുതം കൂടിയുണ്ടായ സന്തോഷത്തിലാണ് റോഷനും ജിഗിനയും . മറ്റുള്ളവരെല്ലാം സ്വന്തം മൊബൈലുകളിൽ സെൽഫികൾ എടുത്തപ്പോൾ സ്വന്തം മൊബൈൽ പുറത്തെടുക്കാതെ മകനെ കൈകളിൽ ഉയർത്തി നിന്ന തനിക്കു മാർപാപ്പയോടോപ്പൊമുള്ള ഒരു ഫോട്ടോ പോലും ലഭിക്കാത്ത സങ്കടം ഉള്ളിലൊതുക്കിയ മാതാപിതാക്കളെ അദ്ഭതപ്പെടുത്തിയാണ് ലോക മാധ്യമങ്ങളിൽ യെസെക്കിയേലിനെ ചുംബിക്കുന്ന മാർപാപ്പയുടെ ചിത്രം പ്രചരിച്ചത് .

പാപ്പയുടെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലും ഈ ചിത്രം എത്തിയതോടെ വീട്ടുകാരും കൂട്ടുകാരും ആശംസകളുമായി എത്തിയതിന്‍റെ ഇരട്ടി സന്തോഷത്തിലാണ് ഈ ദന്പതികൾ. ഇത് സംബന്ധിച്ച് വത്തിക്കാനിൽ നിന്ന് സന്ദേശം ലഭിക്കുകയും അനുഗ്രഹം നേരുകയും ചെയ്തു. യെസെക്കിയേലിനു ഒരു സഹോദരി കൂടിയുണ്ട് ഏലീഷാ റോഷൻ .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.