• Logo

Allied Publications

Middle East & Gulf
"ഫിയസ്റ്റ 2019' ന് ഉജ്ജ്വല സമാപനം
Share
അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ (ആൻട്രിയ) അബുദാബിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം "ഫിയസ്റ്റ 2019' എന്ന പേരിൽ ഫെബ്രുവരി ഒന്നിന് അബുദാബി ഇന്ത്യൻ ഇസ് ലാമിക്‌ സെന്‍ററിൽ ആഘോഷിച്ചു.

പ്രസിഡന്‍റ് കെ.ജെ. സ്വരാജ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം മലയാള സിനിമയുടെ കാരണവർ മധു ഉദ്ഘാടനം ചെയ്തു. ജസ്റ്റീസ്‌ കുര്യൻ ജോസഫ്, റോജി എം. ജോൺ എംഎൽഎ, ചന്ദ്രസേനൻ, ഇന്ത്യൻ ഇസ് ലാമിക്‌ സെന്‍റർ പ്രസിഡന്‍റ് ബാവഹാജി എന്നിവർ അതിഥികളായിരുന്നു. ജനറൽ കൺവീനർ ജസ്റ്റിൻ പോൾ സ്വാഗതവും ജോയിന്‍റ് കൺവീനർ ജോമോൾ റെജി നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി രാജേഷ്‌ കുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ചലച്ചിത്രമേഖലക്ക് നൽകി കൊണ്ടിരിക്കുന്ന സമഗ്രസംഭാവനകളെ മാനിച്ച് മധുവിന് ലൈഫ്ടൈം അച്ചീവ്‌മെന്‍റ് അവാർഡ് "ചലച്ചിത്രരത്ന' പുരസ്കാരം നൽകി ആദരിച്ചു.

സിനിമാറ്റിക് ഡാൻസ് കാരൾ സോംഗ് മത്സരങ്ങളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ അവതരിപ്പിച്ച സാൻഡ് ആർട്ട്‌ ഷോ വേറിട്ട അനുഭവം പകർന്നു. അങ്കമാലിയുടെ ഭൂപ്രകൃതികളും, ആൻറിയ അബുദാബിയുടെ പ്രവർത്തനമേഖലകളും മധുവിന്‍റെ ചിത്രവും ഉദയന്‍റെ വിരൽ തുമ്പിലൂടെ മണലിൽ വിടർന്ന കാഴ്ച പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആൻറിയ അബുദാബി മ്യൂസിക് ബാൻഡ് 'ഈണം' കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. 'അയ്മ മ്യൂസിക് മെല്ലോ' അവതരിപ്പിച്ച ലൈവ് ഓർക്കസ്ട്ര ഗാനമേളയും കോമഡി ഷോയും ഫിയസ്റ്റ 2019 ന്‍റെ ആകർഷണങ്ങളായിരുന്നു.

അംഗങ്ങളുടെ കുട്ടികൾക്കുള്ള അക്കാഡമിക് എക്സലൻസ് അവാർഡ് , ബിസിനസ്‌ എക്സലൻസ് അവാർഡ് എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.