• Logo

Allied Publications

Middle East & Gulf
കുരുന്നുകളുടെ ഉത്സവമായി "അക്ഷരം2019'
Share
കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ "അക്ഷരം 2019' കുട്ടികളുടെ ഉത്സവമായി മാറി. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു.

ചാപ്റ്ററിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് കുവൈത്തിൽ നടന്നു വരുന്നതെന്നും പരിപാടിയിലെ പങ്കാളിത്തം മലയാളം മിഷന്‍റെ പ്രവർത്തനങ്ങൾക്ക്
പുതിയ ഊർജ്ജം പകർന്നു തരുന്നുണ്ടെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന് മുദ്രാവാക്യമുയർത്തി പ്രവർത്തനം സംഘടിപ്പിക്കുന്ന മലയാളം മിഷന് ഇടതുപക്ഷ സർക്കാരിന്‍റെ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും പ്രവാസികളായ കൂടുതൽ കുട്ടികളിലേക്ക് ഈ പ്രവർത്തനങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്നും സുജ സൂസൻ ജോർജ് കൂട്ടിചേർത്തു.

മലയാളം മിഷന്‍റെ നേതൃത്വത്തിൽ കല കുവൈറ്റ്, എസ്എംസിഎ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ എന്നീ മേഖലകളിലെ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപടികളോടെയാണ് അക്ഷരം2019 ന് തുടക്കം കുറിച്ചത്. പരിപാടിയിൽ കണിക്കൊന്ന പഠനോത്സവ വിജയികളായിട്ടുള്ള കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, സമസ്യ പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, അധ്യാപകരെ ആദരിക്കൽ എന്നിവയും നടന്നു.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഓർഡിനേറ്റർ ജെ. സജി അധ്യക്ഷത വഹിച്ചു. ചാപ്റ്റർ അംഗം വി. അനിൽ കുമാർ സ്വാഗതവും അബ്ദുൾ ഫത്താഹ് തയ്യിൽ നന്ദിയും പറഞ്ഞു. യൂനിമോണി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ രഞ്ജിത്ത് പിള്ള, മലയാളം മിഷൻ കല കുവൈറ്റ് മേഖലയിൽ നിന്നും സാം പൈനുംമൂട്, എസ്‌എം‌സി‌എ മേഖലയിൽ നിന്നും തോമസ് കുരുവിള, സാരഥി മേഖലയിൽ നിന്നും ബിന്ദു സജീവ്, ഫോക്ക് മേഖലയിൽ നിന്നും ബിജു
ആന്‍റണി, ചാപ്റ്റർ അംഗങ്ങളായ ബഷീർ ബാത്ത, ശ്രാം ലാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടികൾക്ക് സനൽ കുമാർ, ഷെരീഫ് താമരശേരി, സജീവ് എം ജോർജ്, രഘുനാഥൻ നായർ ,സജിത സ്കറിയ, പ്രേമൻ ഇല്ലത്ത് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.