• Logo

Allied Publications

Middle East & Gulf
കെ എം സി സി നാട്ടിക കൈപ്പമംഗലം മണ്ഡലം കമ്മിറ്റികൾ അനുശോചിച്ചു
Share
കുവൈത്ത് : മുസ്‌ലിം ലീഗ് മുൻ സംസ്ഥാന കൗൺസിൽ അംഗവും സ്വതന്ത്ര കർഷക സംഘം പ്രസിഡന്‍റും ആയിരുന്ന ഷാഹുൽ ഹമീദ് ഹാജിയുടെ വിയോഗത്തിൽ കുവൈറ്റ്‌ കെ എംസിസി നാട്ടിക കൈപ്പമംഗലം മണ്ഡലം കമ്മിറ്റികൾ അനുശോചിച്ചു.

സീതി സാഹിബ്‌, ബാഫഖി തങ്ങൾ, സി എച്ച് മുഹമ്മദ്‌ കോയ, സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കളുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഷാഹുൽ ഹമീദ് ഹാജി വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്തെത്തിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി, മുസ് ലിംലീഗ് കൈപ്പമംഗലം പഞ്ചായത്ത് പ്രസിഡന്‍റ്, നാട്ടിക നിയോജക മണ്ഡലം പ്രസിഡന്‍റ്, ജില്ലാ വൈസ് പ്രസിഡന്‍റ്, സംസ്ഥാന കൗൺസിലംഗം, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്‍റ്, ‌‌‌സംസ്ഥാന സെക്രട്ടറി, ഐക്യജനാധിപത്യമുന്നണി നാട്ടിക നിയോജകമണ്ഡലം ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ച അദ്ദേഹം മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്‍റെ വേർപാട് തൃശൂർ ജില്ലാ മുസ് ലിം ലീഗിന് തീരാ നഷ്ടമാണെന്നും പ്രവർത്തനവും സംഘാടനവും യുവപ്രവർത്തകർക്ക് മാത്രകയാണെന്നും കെ എം സി സി നാട്ടിക കൈപ്പമംഗലം മണ്ഡലം കമ്മിറ്റികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത