• Logo

Allied Publications

Middle East & Gulf
സ്വ​ദേ​ശി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പിന്‍റെ തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം
Share
ജി​ദ്ദ: സ്വ​ദേ​ശി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​മാ​യി പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്. ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​രാ​യ സ്വ​ദേ​ശി​ക​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ ബാ​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്കു പു​റ​പ്പെ​ട്ടു. ഇം​ഗ്ലീ​ഷ് ഭാ​ഷ, വ്യ​ക്തി​ത്വ വി​ക​സ​നം, തൊ​ഴി​ൽ നൈ​പു​ണ്യം തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​താ​ണ് മൂ​ന്ന് മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം നി​ല​വി​ൽ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ നി​ര​ന്ത​ര പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ കാ​ര്യ​പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്. സ്ഥാ​പ​ന​ത്തി​ലെ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും തൊ​ഴി​ൽ വൈ​ദ​ഗ്ദ്യ​വും ആ​ശ​യ വി​നി​മ​യ നൈ​പു​ണ്യ​വും നേ​ടു​ന്ന​തി​ന് ഇ​ത്ത​രം പ​രി​ശീ​ല​ന​ങ്ങ​ൾ വ​ലി​യ രീ​തി​യി​ൽ ഉ​പ​ക​രി​ക്കു​മെ​ന്നും ഭാ​വി​യി​ൽ സൗ​ദി​യി​ൽ ത​ന്നെ അ​ന്ത​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​വാ​ൻ അ​ബീ​ർ ഗ്രൂ​പ്പി​നു പ​ദ്ധ​തി​യു​ണ്ടെ​ന്നും ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യു​ടെ വി​ഷ​ൻ 2030 നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു കൂ​ടി​യാ​ണ് ഇ​ത്ത​രം ഒ​രു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി​യി​ലെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 പേ​രാ​ണ് ആ​ദ്യ ബാ​ച്ചി​ലു​ള്ള​ത്. പ​ഠി​താ​ക്ക​ളു​ടെ കോ​ഴ്സ് ഫീ, ​താ​മ​സം, യാ​ത്ര തു​ട​ങ്ങി​യ മു​ഴു​വ​ൻ ചെ​ല​വു​ക​ളും ക​ന്പ​നി വ​ഹി​ക്കും. ആ​ദ്യ ബാ​ച്ചി​നു​ള്ള യാ​ത്ര​യ​പ്പ് ജി​ദ്ദ​യി​ലെ അ​ബീ​ർ കോ​ർ​പ്പ​റേ​റ്റ് ഓ​ഫി​സി​ൽ ന​ട​ന്നു. ഗ്രു​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജെം​ഷി​ത് അ​ഹ​മ്മ​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ സ​യി​ദ് സു​ല്ല​മി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ, സീ​നി​യ​ർ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ഖു​ലൂ​ദ് എ ​ബ​യാ​സീ​ദ്, ഉ​മ​ർ അ​ൽ ഗാം​ദി, അ​ബ്ദു​ൽ റ​ഹ്മാ​ൻ പോ​യ​ക്ക​ര, ഫ​സീ​യു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത