• Logo

Allied Publications

Middle East & Gulf
കു​വൈ​ത്തി​ൽ ഉ​ത്സ​വ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി
Share
കു​വൈ​ത്ത് സി​റ്റി : ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ പ്ര​വാ​സി​സേ​വാ സ​മി​തി കു​വൈ​റ്റ് (CAPSS Kuwait) സം​ഘ​ടി​പ്പി​ച്ച ഭ​ര​ണി കാ​ഴ്ച​ക​ൾ 2019 ഉ​ത്സ​വ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ദൃ​ശ്യ ശ്ര​വ്യ അ​നു​ഭ​വ​മാ​യി.

ച​ട​ങ്ങു​ക​ൾ നാ​മ​സ​ങ്കീ​ർ​ത്ത​ന​ത്തി​ന്‍റെ കോ​കി​ലം പ്ര​ശാ​ന്ത് വ​ർ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ​ക്ട​ർ ശാ​ന്ത മ​റി​യം മു​ഖ്യ അ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണാ​ട്ടു​ക​ര​യു​ടെ ജ​യ​വി​ജ​യ​ൻ​മാ​രാ​യ പ്ര​മോ​ദ് ശൈ​ല​ന​ന്ദി​നി, പ്ര​ദീ​പ് ശൈ​ല​ന​ന്ദി​നി, സം​ഘ​ട​ന​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ ബി​നോ​യ്ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ആ​കാ​ശ് ഹേ​മ​ന് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ ട്ര​ഷ​റ​ർ സ​ജി ഗോ​വി​ന്ദ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഭ​ര​ണി കാ​ഴ്ച​ക​ൾ 2019 ന്‍റെ സു​വ​നീ​യ​ർ സം​ഘ​ട​ന​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ അ​നൂ​പ്, പ്ര​ശാ​ന്ത് വ​ർ​മ്മ​ക്കു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. സം​ഘ​ട​ന​യു​ടെ ആ​ദ​ര​വ് ശ്രീ ​പ്ര​ശാ​ന്ത് വ​ർ​മ്മ​ക്കു ജ​യ​പാ​ല​ൻ നാ​യ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു ന​ൽ​കു​ക​യും പ്ര​മോ​ദ് & പ്ര​ദീ​പ് എ​ന്നി​വ​ർ​ക്ക് രാ​ജേ​ഷും, കി​ഷോ​റും പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശാ​ന്ത മ​റി​യ​ത്തി​നു ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ര​ഞ്ജി​ത് പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ഭാ​ര​താ​ഞ്ജ​ലി ഡാ​ൻ​സ് സ്കൂ​ൾ, ചി​ല​ന്പൊ​ലി സ്കൂ​ൾ ഓ​ഫ്ഡാ​ൻ​സ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ​യെ പ്ര​കീ​ർ​ത്തി​ച്ചു​ള്ള നൃ​ത്യ നൃ​ത്ത​ങ്ങ​ൾ ഏ​വ​രി​ലും ഹൃ​ദ്യ​മാ​യ അ​നു​ഭ​വം ഉ​ള​വാ​ക്കി.


നൂ​റു​ക​ണ​ക്കി​ന് താ​ല​പ്പൊ​ലി​യും, വാ​ദ്യ​മേ​ള​ങ്ങ​ളു​മാ​യി ആ​ന​യി​ച്ച കെ​ട്ടു​കാ​ഴ്ച അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ കു​വൈ​ത്തി​നെ മ​റ്റൊ​രു ചെ​ട്ടി​കു​ള​ങ്ങ​ര ആ​ക്കി മാ​റ്റു​ക ആ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​മ​സ​ങ്കീ​ർ​ത്ത​ന​കോ​കി​ലം ശ്രീ ​പ്ര​ശാ​ന്ത് വ​ർ​മ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച മാ​ന​സ ജ​പ​ല​ഹ​രി ആ​യി​ര​ക​ണ​ക്കി​ന് ഭ​ക്ത ജ​ന​ങ​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. സ്രു​ശാ​ന്തും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പ​ഞ്ചാ​രി​മേ​ളം ഭ​ക്ത ജ​ന​ങ്ങ​ളു​ടെ കാ​തു​ക​ൾ​ക്ക് ഇ​ന്പ​മേ​കി. നൂ​റു ക​ണ​ക്കി​ന് അം​ഗ​ന​മാ​രു​ടെ​താ​ല​പ്പൊ​ലി​യു​ടെ സാ​നി​ധ്യ​ത്തി​ൽ ദീ​പാ​രാ​ധ​ന​യും ന​ട​ത്തി.

സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച എ​ല്ലാ​ക​ലാ​കാ​ര·ാ​ർ​ക്കും ക​ലാ​കാ​രി​ക​ൾ​ക്കും സം​ഘ​ട​ന​യു​ടെ പേ​രി​ൽ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ വേ​ദി​യെ ജി​ഷ​യും സി​ന്ധു​വും നി​യ​ന്ത്രി​ച്ചു. തി​ക​ച്ചും ഭ​ക്തി നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര അ​മ്മ പ്ര​വാ​സി സേ​വാ സ​മി​തി(CAPSS Kuwait) സം​ഘ​ടി​പ്പി​ച്ച കും​ഭ​ഭ​ര​ണി മ​ഹോ​ത്സ​വ​ത്തി​നു തി​ര​ശീ​ല വീ​ണു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.