• Logo

Allied Publications

Middle East & Gulf
റി​യാ​ദ് പി​എം​എ​ഫ് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും; ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ മു​ഖ്യാ​തി​ഥി
Share
റി​യാ​ദ്:​പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മ​റ്റി​യു​ടെ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തു​ട​ക്ക​മാ​കും. ഫെ​ബ്രു​വ​രി 14, 15 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഹൈ​ക്കോ​ട​തി മു​ൻ ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 7 മു​ത​ൽ എ​ക്സി​റ്റ് എ​ട്ടി​ൽ ഫ​ഹ​സ് ദൗ​രി​ക്ക് സ​മീ​പ​മു​ള്ള അം​ബ്ര​തോ​റ ഹാ​ളി​ൽ ആ​ണ് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ. ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച ബ​ത്ഹ​യി​ലെ അ​പ്പോ​ളോ ഡെ​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ ജ​സ്റ്റി​സു​മാ​യി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം 6.30 മു​ത​ലാ​ണ് നി​യ​മ ഇ​ട​പെ​ട​ലും സാ​മൂ​ഹ്യ​മാ​റ്റ​വും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള മു​ഖാ​മു​ഖം പ​രി​പാ​ടി.

സൗ​ദി അ​റേ​ബ്യ​യി​ൽ ഏ​റെ മാ​തൃ​കാ​പ​ര​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള പി​എം​എ​ഫ് രൂ​പീ​കൃ​ത​മാ​യി​ട്ട് മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലും പി​എം​എ​ഫ് പാ​ലി​യേ​റ്റി​വ് കെ​യ​ർ പ​ദ്ധ​തി അ​ട​ക്ക​മു​ള്ള മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​കൂ​ടി​യാ​ണ് ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് റാ​ഫി പാ​ങ്ങോ​ട്, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ശ​രീ​ഖ് തൈ​ക്ക​ണ്ടി, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, അ​ലോ​ഷ്യ​സ് വി​ല്യം, ബി​നു കെ ​തോ​മ​സ്, മു​ജീ​ബ് കാ​യം​കു​ളം, രാ​ജു പാ​ല​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.