• Logo

Allied Publications

Middle East & Gulf
ടെലിവിഷന്‍ കാഴ്ചയില്‍ വിപ്ലവം സൃഷ്ടിച്ച് യപ്പ് ടിവി കുവൈത്തിലും
Share
കുവൈത്ത് സിറ്റി : ഇന്‍റര്‍നെറ്റ് അധിഷ്ഠിത ടെലിവിഷന്‍ സ്ട്രീമിംഗ് സേവന ദാതാവായ യപ്പ് ടിവി കുവൈത്തിലും പ്രവർത്തനം ആരംഭിച്ചു . കഴിഞ്ഞ ദിവസം മില്ലേനിയം കൺവൻഷൻ സെന്‍ററിൽ നടന്ന ചടങ്ങില്‍ എൻഎച്ച്ഇ യുടെ സഹകരണത്തോടെ യപ്പ് ടിവി കുവൈത്തിൽ അവതരിപ്പിച്ചു .

ലോകത്തിലെ ഏറ്റവും വിപുലമായ ഓവര്‍ദിടോപ് ദാതാവായ യപ്പ് ടിവി 13 ഭാഷകളിലായി 250 ലേറെ ചാനലുകൾ സപ്പോർട്ട് നൽകുന്നുണ്ട്. ലൈവ് ടിവി അനുഭവത്തിന് പുറമെ കുവൈത്തിലാദ്യമായി കാച്ച് അപ്പ് ടിവി സാങ്കേതികവിദ്യയും യപ്പ് ടിവി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ടിവി പരിപാടികള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുന്ന ഈ സാങ്കേതികവിദ്യ ഇഷ്ടപരിപാടികളൊന്നും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.

5000ലേറെ ചലച്ചിത്രങ്ങള്‍, നൂറു കണക്കിന് ടിവി പരിപാടികള്‍ എന്നിവയിലേക്കും പ്രേക്ഷകരെ ആനയിക്കുകയാണ് യപ്പ് ടിവി. വീഡിയോ ഓണ്‍ ഡിമാന്‍ഡ് സേവനത്തിന്‍റെ ഭാഗമായി 25,000 മണിക്കൂര്‍ വീഡിയോ പരിപാടികളും യപ്പ് ടിവിയുടെ കാറ്റലോഗിലുണ്ട്. ദിനം തോറും 2500 മണിക്കൂറിലേറെ വരുന്ന പരിപാടികളാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, വെബ് തുടങ്ങിയ ബഹുതലങ്ങളില്‍ യപ്പ് ടിവി സേവനം ലഭിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാം. 200 ദശലക്ഷത്തിലേറെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ എത്തിച്ചേരാനുള്ള സാധ്യതയാണ് യപ്പ് ടിവിക്കുള്ളത്. സ്മാര്‍ട്ട് ടിവികളില്‍ ഇപ്പോള്‍ തന്നെ യപ്പ് ടിവി ആപ്ലിക്കേഷന്‍ ലഭ്യമാണ്. അഡാപ്റ്റീവ് ബിറ്റ് റേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബാൻഡ് വിഡ്ത്ത് കുറഞ്ഞ കണക്ഷനുകളില്‍ പോലും ബഫറിംഗ് ഇല്ലാതെയുള്ള ടിവി കാഴ്ചയാണ് യപ്പ് ടിവി വാഗ്ദാനം ചെയ്യുന്നത്.

ഓവര്‍ ദി ടോപ്പ് ലൈവ് ടിവി, കാച്ച് അപ്പ് ടിവി, ഓണ്‍ ഡിമാന്‍ഡ് മൂവി സൊല്യൂഷന്‍സ് എന്നിവ നല്‍കുന്നതില്‍ ആഗോളതലത്തില്‍ മുന്‍നിരയിലുള്ള യപ്പ് ടിവി അറ്റ്‌ലാന്‍റ ആസ്ഥാനമായി 2006ല്‍ സ്ഥാപിച്ചത്. രണ്ട് ചാനലുകളുമായി തുടക്കം കുറിച്ച യപ്പ് ടിവിയില്‍ ഇന്ന് 250ലേറെ ചാനലുകളുണ്ട്. 25ലേറെ ഇന്‍റര്‍നെറ്റ് അധിഷ്ഠിത കണക്ടഡ് ടിവികള്‍, ഇന്‍റര്‍നെറ്റ് എസ്ടിബികള്‍, സ്മാര്‍ട്ട് ബ്ലൂറേ പ്ലെയറുകള്‍, പഴ്‌സണല്‍ കംപ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവയിലെല്ലാം യപ്പ് ടിവി ലഭ്യമാണ്.

വിവരങ്ങള്‍ക്ക് www.yupptv.com

റിപ്പോർട്ട്: സലിം കോട്ടയിൽ

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക