• Logo

Allied Publications

Middle East & Gulf
ഹൃസ്വ ചിത്രം "ഫോർവേഡ്' റിലീസ് ചെയ്തു
Share
റിയാദ്: നവോദയ ബാനറിൽ ചിത്രീകരിച്ച ഫോർവേഡ് എന്ന ഹൃസ്വചിത്രം റിയാദിൽ റിലീസ് ചെയ്തു. നോവലിസ്റ്റും അധ്യാപികയുമായ ബീന ഫിലിം സിഡി നവോദയ പ്രസിഡന്‍റ് ബാലകൃഷ്ണന് കൈമാറിയാണ് റിലീസിംഗ് നിർവഹിച്ചത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിശ്വാസം, നിയമം, രാഷ്ട്രീയം, ലിംഗനീതി തുടങ്ങിയ വിഷയങ്ങൾ വിവിധ ദിശകളിൽ നിന്ന് പ്രവാസികൾ അവരുടെ മുറിയിൽ ചർച്ച ചെയ്യുന്നതാണ് പ്രമേയം. നാട്ടിൽ നിന്നും ഒരു പ്രവാസിയുടെ മകൾ ശബരിമലയിൽ പോകാനുള്ള ആഗ്രഹം ഗൾഫിലെ അച്ഛനോട് പറയുന്നതും അതിനോട് അച്ഛൻ രോഷാകുലമായി പ്രതികരിക്കുന്നതും ആണ് സിനിമയുടെ തുടക്കം. വിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ഒരു പുരോഗമന സമൂഹമെന്ന രീതിയിൽ ലിംഗനീതിയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപിടിക്കണമെന്നും സിനിമ ഉണർത്തുന്നു.

ഡിസി ബെൽമൗണ്ട് ആണ് ഫോർവേഡ് ഹൃസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയകുമാർ രചനയും എൻ കെ ടി കോഴിക്കോട് കാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ഒ.കെ സുധാകരനാണ് നിർമാണം. മരുപച്ച പ്രൊഡക്ഷനാണ് സാങ്കേതിക സഹായം നൽകിയത്.
സെലിൻ, അൻവാസ്, ബാലകൃഷ്ണൻ, ജയകുമാർ, ആരിഫ് മാട്ടിങ്ങൽ, ദീപാ ജയകുമാർ, സാന്ദ്ര സെലിൻ, അംബികാമ്മ, ഷാജു കുമ്മിൾ, ഷിജു, അഖിൽ, ബാബുജി, കുമ്മിൾ സുധീർ എന്നിവർ ചിത്രത്തിൽ വേഷമിട്ടു.

റിലീസിംഗ് പ്രദർശനത്തിനുശേഷം ഫൈസൽ ഗുരുവായൂർ, ബീന ടീച്ചർ, ഷക്കീല ടീച്ചർ, ഫൈസൽ കൊണ്ടോട്ടി, സക്കീർ മണ്ണാർമല, മജു അഞ്ചൽ, ഷാരോൺ ഷെരീഫ്, പ്രമോദ്, രാജൻ നിലമ്പൂർ, അനിൽ അളകാപുരി, നന്ദൻ, ഇസ്മായിൽ, വിനോദ്, അഖിൽ ഫൈസൽ, രവീന്ദ്രൻ, ശോഭനൻ, ഷൈജു ചെമ്പൂര് തുടങ്ങിയവർ ചിത്രത്തെ വിലയിരുത്തി സംസാരിച്ചു.

അഭിനേതാക്കളും അണിയറപ്രവർത്തകരും ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവച്ചു. വിജയകുമാർ, നൗഷാദ് എന്നിവർക്ക് നവോദയ സെക്രട്ടറി രവീന്ദ്രൻ ഉപഹാരങ്ങൾ കൈമാറി. സാന്ദ്ര സെലിൻ അവതാരകയായിരുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ

ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ
ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ : ബഹ്റിൻ​ നാ​ഷ​ണ​ല്‍ കാ​രി​യ​റാ​യ ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കും ക​സ്റ്റ​മേ​ഴ്സി​നു​മാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
അജ്പക് യാത്രയയപ്പു നൽകി.
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ (അജ്പക് ) എക്സിക്യൂട്ടീവ് മെമ്പറും സ്പോർട്സ്
അ​ജ്പ​ക് ഈ​ദ് ,വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) പി​ക്നി​ക്കും ഈ​ദ് വി​ഷു ആ​ഘോ​ഷ​വും ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച രാ​വി​ല