ഫിലഡൽഫിയ: ഒരു വർഷം നീളുന്ന "അമേരിക്ക 250' വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിന് ഫിലഡൽഫിയ സെന്റ് തോമസ് സീറോമലബാർ പള്ളിയിലെ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സ്റ്റേറ്റ് റപ്രസെന്റേറ്റീവ് ഷോൺ ഡൊഗടീ, ഏഷ്യാനറ്റ് നോർത്ത് അമേരിക്ക ഹെഡ് ഡോ. കൃഷ്ണ കിഷോർ, ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റേണി ജോവിൻ ജോസ് ആറ്റുപുറം, കോൺഗ്രസ് മാൻ ബ്രിയാൻ ഫിറ്റ്സ് പാട്രിക്സ്, ഫാ. എം കെ കുര്യാക്കോസ്, പ്രഫ. കോശി തലയ്ക്കൽ, മുൻ സിറ്റി കൗൺസിൽമാൻ ഡേവിഡ്,
ഏഷ്യൻ അമേരിക്കൻ ബിസിനസ് അലയൻസ് ചെയർ ഓഫ് ഗവേണൻസ് ജേസൺ പെയൺ, വിൻസന്റ് ഇമ്മാനുവേൽ, ജോർജ് മാത്യു, സുധാ കർത്താ, ഡോ. ഉമർ ഫാറൂക്, ഡോ, ആനി ഏബ്രാഹം എന്നിവരും വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രമുഖരും മുഖ്യാതിഥികളാകും.
ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻസ് കൗൺസിലാണ് ഏകോപനം. ഓർമ ഇന്റർനാഷണലിന്റെ ആഘോഷ കാര്യ സമിതിയാണ് ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻസ് കൗൺസിൽ. "അമേരിക്ക 250 വാർഷികാഘോഷങ്ങൾ' 2026 ജൂലൈ നാല് വരെ നീളും.
ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻസ് കൗൺസിൽ അമേരിക്കൻ മലയാളികളുടെ അമേരിക്കൻ ജീവിത സംഭാവനകളെ ഹൈലൈറ്റ് ചെയ്യും. ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും സംഘടിപ്പിക്കും.
രാഷ്ട്രീയ ഭരണ സാരഥികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ, ആത്മീയ പ്രചോദകർ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, സിനിമാ കലാകാരന്മാർ, കായിക താരങ്ങൾ, ശാസ്ത്രജ്ഞർ, ഉയർന്ന വിജയം നേടിയ വിദ്യാർഥികൾ,
നഴ്സുമാർ, അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, പത്രപ്രവർത്തകർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിച്ച അമേരിക്കൻ മലയാള വ്യക്തിത്വങ്ങളെയും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിപാടികൾ ക്രമപ്പെടുത്തുക
ഓർമ ഇന്റർനാഷനൽ ഭാരവാഹികളായ ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോഡ് ചെയർമാൻ), സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ക്രിസ്റ്റി ഏബ്രഹാം (ജനറൽ സെക്രട്ടറി), റോഷിൻ പ്ലാമൂട്ടിൽ (ട്രഷറർ), മെർലിൻ മേരി അഗസ്റ്റിൻ (പിആർഒ), വിൻസന്റ് ഇമ്മാനുവൽ (പബ്ലിക് അഫയേഴ്സ് ചെയർ),
ജോസഫ് കുന്നേൽ (ലീഗൽ കൗൺസിൽ ചെയർ), ജോസ് തോമസ് (ടാലന്റ് പ്രമോഷൻ ഫോറം ചെയർ), ജോ തോമസ് (ബിസിനസ് ബിഗ് വിഗ്), ജോവിൻ ജോസ് (ചീഫ് ഡപ്യൂട്ടി ഡിസ്ട്രിക് അറ്റേണി, ചീഫ് ഓഫ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് മേജർ ക്രൈം യൂനിറ്റ്സ്, ചീഫ് ഓഫ് ഗ്രാന്റ് ജൂറി), അനീഷ് ജയിംസ് (ബിസിനസ് കൺസൾട്ടന്റ്),
നിമ്മി ദാസ് (നൃത്ത വർഷിണി അവാഡ് ഫെയിം), ഷൈല രാജൻ (ഓർമ ഇന്റർനാഷണൽ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ്), ജോർജ് നടവയൽ (കൗൺസിൽ ചെയർമാൻ) എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.
|