പോലീസിനെ ഞെട്ടിച്ച് വ്യാജ പോലീസ്! പോലിസിന്റെ മൂക്കിനു താഴെ വ്യാജൻമാരുടെ റിക്രൂട്ട്മെന്റും ട്രയിനിംഗും


എത്രയോ തട്ടിപ്പുകളുടെ കഥ ദിവസവും വായിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ എത്ര കിട്ടിയാലും പഠിക്കാത്തതു കൊണ്ടാണോ എന്തോ മലയാളികള്‍ ഓരോ ദിവസവും വ്യത്യസ്തമായി ചതിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്, അല്ലെങ്കില്‍ തട്ടിപ്പിനിരയായി കൊണ്ടിരിക്കുകയാണ്.


അടുത്തിടെ കോട്ടയം തിരുവാങ്കുളത്തു നടന്ന തട്ടിപ്പ് പോലീസ് റിക്രൂട്ട്‌മെന്‌റിനെത്തിയവരും അവര്‍ക്കു പറ്റിയ അമളി മനസിലാക്കിയത് തട്ടിപ്പുകാരെ പോലീസ് പിടിച്ചപ്പോള്‍ മാത്രമാണ്. യൂണിഫോമിനും മറ്റുമായി മൂവായിരത്തോളം രൂപയാണ് ഓരോ വിദ്യാര്‍ഥിയില്‍ നിന്നും തട്ടിപ്പുകാര്‍ വാങ്ങിയത്.