പെപ്‌സികോയ്ക്കു 18ന്റെ പണിയുമായി ബോയ്‌കോട്ട് പെപ്‌സി ക്യാംപെയ്ന്‍
കമ്പനിക്കു മാത്രം കൃഷി ചെയ്യാന്‍ അനുവാദമുള്ള ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകരെ കോടതി കയറ്റിയ പെപ്‌സികോ പ്രതീക്ഷിച്ചതിലുമപ്പുറം ഒരു തിരിച്ചടിയാണ് ലഭിച്ചത്. പെപ്‌സി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന കര്‍ഷക സംഘടനകളുടെ ആഹ്വാനത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ചതോടെ എങ്ങനെയും സംഭവം രമ്യമായി പരിഹരിക്കാനുള്ള തന്ത്രപ്പാടിലാണ് പെപ്‌സികോ ഇന്ത്യയിപ്പോള്‍.