ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കി, ദൈവത്തിന്റെ വിധി നടപ്പായെന്ന് സനലിന്റെ ഭാര്യ
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ​കു​മാ​ർ കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ല​ത്തെ വീ​ടി​ന് പി​ന്നി​ലെ ചാ​യ്പ്പി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.ദൈവത്തിന്‍റെ വിധി നടപ്പായെന്നും തനിക്ക് മറ്റൊന്നും പറയാനില്ലെന്നും സനലിന്‍റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ്പി ഹരികുമാറിന്‍റെ മരണം സംബന്ധിച്ച വാർത്തയോടായിരുന്നു അവരുടെ പ്രതികരണം.