മാതാപിതാക്കള്‍ കാണാതെ പോകരുത്! കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ മയക്കുമരുന്നിനേക്കാള്‍ മാരകം
അഡിക്ഷനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കുട്ടികളിലുണ്ടാക്കുന്നതിന് അമിതമായ സ്‌ക്രീന്‍ ഉപയോഗത്തിനാകുമെന്നു കുട്ടികളുടെ സ്‌ക്രീന്‍ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തിയ പ്രമുഖ അമേരിക്കന്‍ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കര്‍ദരസ് പറയുന്നു. സ്ക്രീ​​​ൻ എ​​​ന്നാ​​​ൽ ഡി​​​ജി​​​റ്റൽ ഹെ​​​റോ​​​യി​​​ൻ എ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​ന്ന​​​ത്. യ​​​ഥാ​​​ർ​​​ഥ ഹെ​​​റോ​​​യി​​​ൻ അ​​​ഡി​​​ക്ടു​​​ക​​​ളെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. സ്ക്രീ​​​ൻ അ​​​ഡി​​​ക്ടു​​​ക​​​ളെ ചി​​​കി​​​ത്സി​​​ക്കാ​​​നെ​​​ന്നും അ​​​ദ്ദേ​​​ഹം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു.