നരേന്ദ്ര മോദിയുടെ കോപ്റ്റര്‍ പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോപ്റ്റര്‍ പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്തു. ബിഹാറിലെ തെരഞ്ഞെടുപ്പു നിരീക്ഷകനായ ഐഎസ് ഓഫിസര്‍ മൊഹമ്മദ് മൊഹ്‌സിന്‍ ആണു നിയമ നടപടി നേരിട്ടത്. എസ്പിജി സുരക്ഷയുള്ളവരുടെ കോപ്റ്റര്‍ പരിശോധിക്കുന്നതിനുള്ള നടപടികളില്‍ വീഴ്ച വരുത്തിയതിനാണു സസ്‌പെന്‍ഷനെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവില്‍ പറയുന്നത്.