കര്‍ഷകരുടെ സ്വന്തം വക്കീല്‍.
ധനമന്ത്രിയായപ്പോഴെല്ലാം കര്‍ഷകര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഉത്സാഹം കാണിച്ചു. ബജറ്റുകളില്‍ കര്‍ഷകര്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ ഒരു കര്‍ഷകന്റെ മനസോടെ അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബജറ്റുകളെ കിഴക്കു നോക്കി ബജറ്റുകള്‍ എന്ന് എതിരാളികള്‍ വിളിച്ചു രസിച്ചുവെങ്കിലും കെഎം മാണി ആ ആക്ഷേപം ഒരു അഭിമാനമായി കരുതി.