പകല്‍ വെളിച്ചത്തില്‍ നിഷ്‌കളങ്കന്‍; പാതിരാത്രി കൊടും കുറ്റവാളി
മോഷണത്തിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനം പരമാവധി പുറത്തിറക്കില്ല. മോഷണത്തിനെത്തുമ്പോള്‍ ബൈക്കില്‍ എക്‌സ്ട്രാ ഫിറ്റിംഗുകളും ആക്‌സസറികളും ഉപയോഗിച്ച് രൂപമാറ്റം വരുത്തും. പതിവായി അമ്പലത്തില്‍ പോയി നെറ്റിയില്‍ കുറിവരച്ച് നിഷ്‌കളങ്ക ഭാവത്തില്‍ നടപ്പ്. പക്ഷേ ഒടുവില്‍ ജിപിഎസ് അടക്കമുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പോലീസ് പിടികൂടിയപ്പോള്‍ ശരിക്കും ഞെട്ടിയത് അമല്‍ പാവം പയ്യനെന്നു കരുതിയ നാട്ടുകാരാണ്. ഇരുപതോളം മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയായ അമലിനെ ഒടുവില്‍ പോലീസ് കുടുക്കിയത് ജിപിഎസ് വെച്ച്