അപ്പൊ വാടാ പാക്കലാം... രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് എം.എം. മണി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി ആയതോടെ ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് വയനാട്. രാഹുല്‍ വരുന്നതോടെ വയനാടന്‍ പോരില്‍ തങ്ങള്‍ തന്നെ വിജയിക്കും എന്നുറപ്പിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി എം.എം. മണി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്.
രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ മുന്നില്‍പ്പോലും തോല്‍ക്കാത്ത കമ്മ്യൂണിസ്റ്റ് ശക്തിയെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് മണിയാശാന്‍ പോസ്റ്റിട്ടിരിക്കുന്നത്. 1958ല്‍ ദേവികുളം ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും കാമരാജും അണി നിരന്നിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ ഒരുങ്ങിയവരെ റോസമ്മ പുന്നൂസ് മലര്‍ത്തിയടിച്ചെന്നും അദ്ദേഹം പറയുന്നു. ഒരു ദേവികുളം അപാരത എന്ന തലക്കെട്ടോടെ വന്ന പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ.