ഡിടിഎച്ച്, കേബിള്‍ സേവനധാതാക്കളെ കുത്തുപാളയെടുപ്പിക്കാന്‍ ജിയോ; അംബാനിയുടെ പുതിയ കളി
ഒടുവില്‍ പലരും ഭയപ്പെട്ടിരുന്നത് സംഭവിക്കുന്നു ! ജിയോയിലൂടെ മറ്റു ടെലികോം കമ്പനികളെ കുത്തുപാളയെടുപ്പിച്ച മുകേഷ് അംബാനിയുടെ അടുത്ത നീക്കം ആശങ്കപ്പെടുത്തുന്നത് രാജ്യത്തെ പ്രമുഖ ഡിടിഎച്ച്,കേബിള്‍ സേവനധാതാക്കളെ. ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനം വൈകാതെ തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തും.

മാസങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗികമായി അവതരിപ്പിച്ച ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. ബ്രോഡ്ബാന്‍ഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന സേവനങ്ങള്‍, നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഡിടിഎച്ചിന് പകരമായി മുകേഷ് അംബാനിയുടെ കമ്പനി ജിയോ ഹോം ടിവി എന്ന സര്‍വീസ് തുടങ്ങുമെന്നാണ്.