ആദ്യം കൈയിലെടുത്ത നഴ്‌സമ്മയെ കാണാന്‍ രാഹുലെത്തി!
രാജീവ് ഗാന്ധിയ്ക്കും അമ്മ സോണിയ ഗാന്ധിക്കും മുന്‍പു തന്നെ ആദ്യം കൈകളിലെടുത്ത നഴ്‌സ് രാജമ്മയെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തിയപ്പോള്‍ രാജമ്മയ്ക്ക് സ്വപ്‌ന സാഫല്യം. ഒരു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനിലൂടെ വിവരമറിഞ്ഞാണ് തന്നെ ആദ്യമായി കൈകളിലെടുത്ത നഴ്‌സിനെ കാണാന്‍ രാഹുല്‍ എത്തിയത്.