തലയെടുപ്പോടെ രാമപുരം പള്ളി; എണ്ണിയാല്‍ തീരാത്ത സവിശേഷതകള്‍ ഇങ്ങനെ
രാ​​മ​​പു​​രം നി​​വാ​​സി​​ക​​ളു​​ടെ വ​​ർ​​ഷ​​ങ്ങ​​ളു​​ടെ കാ​​ത്തി​​രി​​പ്പ് സ​​ഫ​​ല​​മാ​​കു​​ന്നു. ഇ​​ട​​വ​​ക ജ​​ന​​ത്തി​​ന് ഒ​​ത്തു​​കൂ​​ടി ദൈ​​വ​​ത്തെ ആ​​രാ​​ധി​​ക്കാ​​നും സ്തു​​തി​​ക്കാ​​നു​​മാ​​യി അ​​തി​​മ​​നോ​​ഹ​​ര​​മാ​​യ ദേ​​വാ​​ല​​യം പൂ​​ർ​​ത്തി​​യാ​​യി​​രി​​ക്കു​​ന്നു.

ശി​​ല്പ​​ഭം​​ഗി​​യി​​ലും നി​​ർ​​മാ​​ണ സ​​വി​​ശേ​​ഷ​​ത​​ക​​ളി​​ലും ലോ​​കോ​​ത്ത​​ര നി​​ല​​വാ​​രം പു​​ല​​ർ​​ത്തു​​ന്ന രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ കൂ​​ദാ​​ശ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ന​​ട​​ക്കും. ഉ​​യ​​ര​​ത്തി​​ലും ശി​​ല്പ​​ഭം​​ഗി​​യി​​ലും ഏ​​ഷ്യ​​യി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും മ​​നോ​​ഹ​​ര​​മാ​​യ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് രാ​​മ​​പു​​രം പ​​ള്ളി. മൂ​​ന്നു നി​​ല​​ക​​ളി​​ലാ​​യി പ​​ണി തീ​​ർ​​ത്തി​​ട്ടു​​ള്ള ദേ​​വാ​​ല​​യം ഗ്രീ​​ക്ക്, പോ​​ർ​​ച്ചു​​ഗീ​​സ്, ജ​​ർ​​മ​​ൻ, ബൈ​​സ​​ന്‍റൈ​​ൻ ക​​ല​​ക​​ളു​​ടെ സ​​ങ്ക​​ല​​ന​​മാ​​ണ്.


ദേ​​വാ​​ല​​യ കൂ​​ദാ​​ശ രാ​​മ​​പു​​രം ക​​ണ്ട​​തി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ച​​ട​​ങ്ങാ​​ക്കി മാ​​റ്റാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ഇ​​ട​​വ​​ക​​സ​​മൂ​​ഹം. റോ​​ഡു​​ക​​ളി​​ലും പ​​ള്ളി​​മൈ​​താ​​ന​​ത്തും കൂ​​റ്റ​​ൻ ക​​മാ​​ന​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നു​​ക​​ഴി​​ഞ്ഞു. മു​​ത്തു​​ക്കു​​ട​​ക​​ളാ​​ലും വെ​​ള്ളി​​ത്തോ​​ര​​ണ​​ങ്ങ​​ളാ​​ലും പ​​ള്ളി​​യും പ​​രി​​സ​​ര​​വും അ​​ലം​​കൃ​​ത​​മാ​​ണ്.