ദുരിതാശ്വാസത്തിനു നന്ദി... ജുമാ മസ്ജിദിൽ വൈദികന്റെ ഹൃദയത്തിൽ തൊടുന്ന പ്രസംഗം
ഏറെ വൈകാരികമായ നിമിഷങ്ങളാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വെച്ചൂര്‍ ജുമാ മസ്ജിദില്‍ അരങ്ങേറിയത്. എന്നും ഏറെ നേരെ നീണ്ടു നില്‍ക്കാറുള്ള ജുമാപ്രസംഗം ഇമാം ഇക്കുറി വളരെ പെട്ടെന്ന് അവസാനിപ്പിച്ചു. കാര്യം എന്താകും എന്നു ചിന്തിച്ചു നിന്നവര്‍ക്കിടയിലേക്ക് വളരെ പെട്ടെന്ന് അച്ചിനകം ക്രിസ്ത്യന്‍ പള്ളി വികാരി ഫാ. സനു പുതുശ്ശേരി കടന്നു വന്നു. പ്രളയത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ പള്ളികളുമായി ബന്ധപ്പെട്ട് മുസ്ലീം സഹോദരങ്ങള്‍ ചെയ്ത സഹായങ്ങള്‍ നന്ദി അറിയിച്ചുകൊണ്ട് അച്ചന്‍ സംസാരിച്ചു തുടങ്ങി.