ലക്ഷങ്ങള്‍ വിലമതിക്കും ചുവപ്പു ലെഹങ്കയില്‍ മിന്നിത്തിളങ്ങി ദീപിക! ദിവാ നായികമാരുടെ വിവാഹ വസ്ത്രങ്ങളുടെ വില കോടികള്‍ വരെ?


ബോളിവുഡിന്‌റെ താരറാണിയാണ് ദീപിക പാദുക്കോണ്‍. ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികയും മറ്റാരുമല്ല.

ഏറെക്കാലത്തെ പ്രണയത്തിനു ശേഷം അടുത്തിടെയാണ് താരം വിവാഹിതയായത്. സൂപ്പര്‍താരം റണ്‍വീറുമായുള്ള വിവാഹത്തിനു ദീപിക ധരിച്ച ചുവപ്പു ലെഹങ്ക ആരാധകരുടെ കണ്ണിലുടക്കി. പക്ഷേ ലെഹങ്കയുടെ മാറ്റിനേക്കാള്‍ ലെഹങ്കയുടെ വിലയാണ് ആരാധകരെ ഞെട്ടിച്ചത്.

എന്നാല്‍, ഈ തുക കേട്ട് മൂക്കത്തു വിരല്‍ വയ്ക്കുന്നവര്‍ അറിയുക മറ്റു നടിമാരുടെ വിവാഹ വസ്ത്രത്തിന്‌റെ വിലയുമായി താരതമ്യം ച്യെയ്യുമ്പോള്‍ ഈ തുക വളരെ ചെറുതാണെന്ന വസ്തുത. ഇതാ ബോളിവുഡിലെ താരരാണിമാരും അവരുടെ വിവാഹ വസ്ത്രത്തിന്‌റെ വിലയും.

ബിപാഷ ബസു: ബിപാഷയ്ക്കായി സഭ്യസാച്ചി ഡിസൈന്‍ ചെയ്ത ബ്രൈഡല്‍ ലെഹങ്കയുടെ വില നാലു ലക്ഷമാണ്. ജെയ്പൂരില്‍ നിന്നുള്ള ആഭരണങ്ങളാണ് ബിപാഷ അണിഞ്ഞത്.

ഊര്‍മിള: മനീഷ് മല്‍ഹോത്ര ഊര്‍മിളയ്ക്കായി ഡിസൈന്‍ ചെയ്ത ചുവന്ന ലെഹങ്കയുടെ വില 4.5 ലക്ഷമാണ്. ചുവപ്പിന് കോണ്‍ട്രാസ്റ്റായി പച്ച കുപ്പിവളയും കുന്ദന്‍ ആഭരണങ്ങളും ഊര്‍മിള തെരഞ്ഞെടുത്തു.

ദീപിക പദ്‌ക്കോണ്‍: Rs 8.9 ലക്ഷം രൂപ വില വരുന്ന ചുവപ്പു ലെഹങ്ക ധരിച്ചാണ് ദീപിക വിവാഹവേദിയിലേക്ക് എത്തിയത്. സഭ്യാസച്ചി ഡിസൈന്‍ ചെയ്ത ലെഹങ്കയില്‍ ദീപിക എപ്പോഴത്തേയും പോലെ അതിസുന്ദരിയായിരുന്നു. ഒരു കോടി രൂപയാണ് വിവാഹാഭരണങ്ങള്‍ക്കായി ദീപിക ചെലവഴിച്ചത്.


ജെനീലിയ ഡിസൂസ: വിവാഹത്തിനു ജെനീലിയ ധരിച്ച ചുവപ്പു നിറത്തിലുള്ള മഹാരാഷ്ട്രീയന്‍ സ്‌റ്റൈലിലുള്ള സാരിയുടെ വില 17 ലക്ഷമായിരുന്നു. നീത ലുല്ലയാണ് സാരി ഡിസൈന്‍ ചെയ്തത്.

അനുഷ്‌ക ശര്‍മ: പിങ്ക് ലെഹങ്കയില്‍ ഒരു പനിനീര്‍ പൂവു പോലെ ചിരിച്ചു നിന്ന അനുഷ്‌ക ശര്‍മ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അനുഷ്‌കയുടെ വിവാഹ വസ്ത്രത്തിന്റെ വില 30 ലക്ഷമാണ്.

കരീന കപൂര്‍: സെയ്ഫ് അലി ഖാന്റെ അമ്മ ഷര്‍മിള ടാഗോറിന്റെ വിവാഹ വസ്ത്രമാണ് കരീനയും വിവാഹത്തിനു ധരിച്ചത്. വിവാഹ റിസപ്ഷനില്‍ കരീന ധരിച്ച, മനീഷ്് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലെഹങ്ക ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വില 50 ലക്ഷം.

ശില്‍പ ഷെട്ടി: എണ്ണായിരത്തോളം സ്വറോസ്‌കി ക്രിസ്റ്റലുകള്‍ പിടിപ്പിച്ച ചുവന്ന സാരിയായിരുന്നു ശില്‍പാ ഷെട്ടിയുടെ വിവാഹ വേഷം. ഈ സാരിക്കായി ശില്‍പ മുടക്കിയതെത്രയെന്നറിയാമോ? 50 ലക്ഷം രൂപ.

സോനം കപൂര്‍: വിവാഹ ദിവസം ചുവന്ന ലെഹങ്കയില്‍ തിളങ്ങിയാണ് സോനം കപൂര്‍ നിന്നത്. അനുരാധ വകിലാണ് സോനം കപൂറിന്റെ ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. 70 ലക്ഷമാണ് സോനം കപൂറിന്റെ വിവാഹ വസ്ത്രത്തിന്റെ വില.

ഐശ്വര്യ റായി ബച്ചന്‍: ബോളിവുഡ് വിവാഹങ്ങളില്‍ ഏറ്റവും വിലയേറിയ വസ്ത്രം ഐശ്വര്യയുടേതായിരുന്നു. നീത ലുല്ല ഡിസൈന്‍ ചെയ്ത സ്വര്‍ണ വര്‍ണത്തിലുള്ള കാഞ്ചീവരം സാരിയുടെ വില 75 ലക്ഷമാണ്. സാരിയില്‍ സ്വറോസ്‌കി ക്രിസ്റ്റല്‍ പിടിപ്പിക്കുന്നതിനായി സ്വര്‍ണം കൊണ്ടുള്ള നൂലാണ് ഉപയോഗിച്ചരുന്നത്.