മിന്നും പ്രകടനവുമായി ലാലേട്ടന്‍, നിരാശിപ്പിച്ച് നീരാളി! നീരാളി, റിവ്യൂ
മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാഴ്ത്തി നീരാളിയെത്തി. ലാലേട്ടന്‍ നായകനായെത്തുന്ന 2018ലെ ആദ്യ ചിത്രമാണ് നീരാളി. മോഹന്‍ലാലിനൊപ്പം മുഴുനീള കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട എത്തുമ്പോള്‍, നദിയ മൊയ്ദു, പാര്‍വതി നായര്‍ എന്നിവര്‍ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. മിന്നും പ്രകടനവുമായി ലാലേട്ടന്‍ തകര്‍ത്തഭിനയിച്ചുവെങ്കിലും ശരാശരി നിലവാരം മാത്രമാണ് നീരാളി പുലര്‍ത്തുന്നത്.