എല്‍ഡിഎഫുകാര്‍ക്ക് അന്നു തെരുവുഗുണ്ടയും ഭ്രാന്തന്‍ നായയും, ഇന്ന് ശബരിമലയിലെ വജ്രായുധം! ആരാണ് യതീശ് ചന്ദ്ര ഐപിഎസ് - വിഡിയോ


അങ്കമാലിയില്‍ വഴിതടഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകരെയും നേതാക്കളെയും ലാത്തിയുമായി നടുറോഡില്‍ നേരിട്ടപ്പോള്‍ യതീശ് ചന്ദ്രയെന്ന പോലീസുകാരനെ പിണറായി വിജയന്‍ വിശേഷിപ്പിച്ചത് തെരുവുഗുണ്ടയെന്നാണ്. ഒരിക്കല്‍ വിഎസ് അച്യുതാനന്തന്‍ ഭ്രാന്തന്‍ നായയെന്നും വിളിച്ച ഈ ഐപിഎസുകാരനാണ് ശബരിമലയില്‍ ഇന്ന് എല്‍ഡിഎഫിന്‌റെ വജ്രായുധം.


അന്നു കൈയ്യടിച്ചവര്‍ക്ക് ഇന്നു കലികാലം. കൊടിയുടെ നിറമോ, സ്ഥാനമാനങ്ങളോ നോക്കാതെ തന്‌റേടത്തോടെ നിലകൊള്ളുന്ന യതീശ് ചന്ദ്ര ഐപിഎസിനെ അറിയാം