മൂന്നു ക്യാമറ, 6 ജിബി റാം; ഫോട്ടോപ്രേമികളെ ആകര്‍ഷിച്ച് ഈ ഫോണ്‍


ഏക പിന്‍കാമറ വിട്ട് ഇരട്ട കാമറകളിലേക്ക് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ കൂറുമാറിയിട്ടു കാലമേറെയായില്ല. ഇപ്പോഴിതാ സാംസങ് ഒരു പടി കൂടി കടന്നിരിക്കുന്നു. അവരുടെ പുതിയ ഫോണില്‍ മൂന്നു കാമറയാണുള്ളത്.

സാസങ് ഗ്യാലക്‌സി എ7 ആണ് മൂന്നു കാമറയുമായി എത്തുന്നത്. ആറിഞ്ച് ട്രൂ ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, 1080-2220 പിക്‌സല്‍ റസലൂഷന്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. 23,990 രൂപയിലാണ് വില ആരംഭിക്കുന്നത്.

2.2 ജിഗാഹാട്ട്‌സ് ക്ലോക്‌സ്പീഡുള്ള ഒക്ടാകോര്‍ പ്രൊസസര്‍ ആണ് ഉള്‍ക്കരുത്ത്. ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം.

പിന്തുണയേകാന്‍ 4 ജിബി റാം ഉണ്ട്. 64 ജിബി ആന്തരിക സ്റ്റോറേജോടു കൂടിയെത്തുന്ന ഫോണിന് മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാനാകും.

ഡുവല്‍ സിം ഫോണായ എ7 നാനോ സിമ്മുകളാണ് സപ്പോര്‍ട്ടു ചെയ്യുക. 3300 മില്ലി ആമ്പിയര്‍ നോണ്‍ റിമൂവബിള്‍ ബാറ്ററിയാണുള്ളത്.

159.80 മില്ലി മീറ്റര്‍ നീളവും 76.80 മില്ലി മീറ്റര്‍ വീതിയും 7.50 മില്ലി മീറ്റര്‍ കനവുമുള്ള ഫോണിനു 168 ഗ്രാമാണ് ഭാരം. വൈഫൈ, ജീപിഎസ്, ബ്ലൂടൂത്ത്, എഫ്എം, രണ്ടു സിമ്മിലും ആക്ടിവ് 4ജി, എല്‍ടിഇ തുടങ്ങി പ്രധാന കണക്ടിവിറ്റി ഫീച്ചറുകളെല്ലാം ഫോണിലുണ്ട്. ഫെയ്‌സ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്‌റ് സെന്‍സര്‍, കോംപസ്/മാഗ്‌നോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സലെറോ മീറ്റര്‍, ആംബിയന്‌റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ് എന്നിവയാണ് പ്രധാന സെന്‍സറുകള്‍.

24 എംപിയുടെ പ്രധാന പിന്‍കാമറയോടൊപ്പം 8 എംപിയുടെ അള്‍ട്രാ വൈഡ് സെന്‍സറും 5 എംപിയുടെ ലൈവ് ഫോക്കസ് സെന്‍സറുമുണ്ട്. അരണ്ട വെളിച്ചത്തിലും മിഴിവുറ്റ ചിത്രങ്ങളെടുക്കുന്നതിനായി പ്രധാന കാമറയില്‍ 1.7 അപേര്‍ചറാണു നല്‍കിയിരിക്കുന്നത്.


സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി 24 എംപിയുടെ മുന്‍കാമറയും നല്‍കിയിരിക്കുന്നു. 4ജിബി റാം - 64 ജിബി സ്റ്റോറേജ്, 6ജിബി റാം - 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ടു സ്‌റ്റോറേജ് വകഭേദങ്ങളില്‍ പുതിയ മോഡല്‍ ലഭ്യമാണ്.

10 ഫീച്ചറുകള്‍

1. മൂന്നു പിന്‍കാമറ: 24 എംപിയുടെതാണ് പ്രധാന പിന്‍കാമറ. ഒപ്പം 8 എംപിയുടെ അള്‍ട്രാ വൈഡ് സെന്‍സറും 5 എംപിയുടെ ലൈവ് ഫോക്കസ് സെന്‍സറുമുണ്ട്.

2. സെല്‍ഫി കാമറ: സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി 24 എംപിയുടെ മുന്‍കാമറയാണുള്ളത്.

3. ഓപ്പറേറ്റിങ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ

4. പ്രൊസസര്‍: 2.2 ജിഗാഹാട്ട്‌സ് കരുത്തുള്ള ഒക്ടാകോര്‍ പ്രൊസസര്‍

5. സ്റ്റോറേജ് വേരിയന്‌റുകള്‍
4ജിബി റാം - 64 ജിബി സ്റ്റോറേജ്,
6ജിബി റാം - 128 ജിബി സ്റ്റോറേജ്

6. ഡിസ്‌പ്ലേ, റസലൂഷന്‍: ആറിഞ്ച് ട്രൂ ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ,
1080-2220 പിക്‌സല്‍ റസലൂഷന്‍

7. ബോഡി
നീളം- 159.80 മില്ലി മീറ്റര്‍
വീതി- 76.80 മില്ലി മീറ്റര്‍
കനം - 7.50 മില്ലി മീറ്റര്‍

8. കണക്ടിവിറ്റി ഫീച്ചറുകള്‍: വൈഫൈ, ജീപിഎസ്, ബ്ലൂടൂത്ത്, എഫ്എം, രണ്ടു സിമ്മിലും ആക്ടിവ് 4ജി, എല്‍ടിഇ

9. ബാറ്ററി: 3300 മില്ലി ആമ്പിയര്‍ (നോണ്‍ റിമൂവബിള്‍)

10. പ്രധാന സെന്‍സറുകള്‍: ഫെയ്‌സ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്‌റ് സെന്‍സര്‍, കോംപസ്/മാഗ്‌നോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സലെറോ മീറ്റര്‍, ആംബിയന്‌റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്‌