ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായി, പരിപൂര്‍ണ സംരക്ഷണവും മുഴുവന്‍ ചെലവും വഹിക്കണമെന്ന് ആവശ്യം


എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് അമ്പലം സന്ദര്‍ശിക്കാന്‍ താനെത്തുമെന്ന് തൃപ്തി ദേശായി.


കേരളത്തിലെത്തുന്ന അന്നുമുതല്‍ പൂര്‍ണ സംരക്ഷണം ഒരുക്കണമെന്നും താമസവും ഭക്ഷണവുമടക്കം എല്ലാ ചെലവും കേരളസര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടിരിക്കുന്നത്.

സുരക്ഷ ഒരുക്കണമെന്ന് കേരള മുഖ്യമന്ത്രിക്കു പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും തൃപ്തി ദേശായി വെളിപ്പെടുത്തി.