യദീഷ് ചന്ദ്രയുടെ സ്ഥലംമാറ്റ വാര്‍ത്തയ്ക്കു പിന്നിലെ സത്യമെന്ത്? നിലയ്ക്കലിന്‌റെ ചുമതലയില്‍ നിന്നു നീക്കിയെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ലക്ഷ്യം വേറെ!
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യതീഷ് ചന്ദ്രയെ രായ്ക്കുരാമാനം സ്ഥലം മാറ്റിയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മുന്‍പന്തിയിലുണ്ടായിരുന്നു.



തൃശൂരില്‍ നിയമനം ഏറ്റെടുക്കാനനുവദിക്കില്ലെന്ന് ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവു പറഞ്ഞതോടെ വാര്‍ത്ത സത്യമെന്ന് എല്ലാവരും കരുതി. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പോലീസ് വെളിപ്പെടുത്തുമ്പോള്‍ സംശയനിഴലിലാകുന്നത് ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളാണ്. ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനു പിന്നിലാരാണ്, അവരുടെ ലക്ഷ്യമെന്താണ്...