"ഡാം ​തകർത്ത ഞ​ണ്ടു​ക​ളെ അറസ്റ്റ് ചെയ്യണം': "പ്രതിക​ളു​മാ​യി' പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി എ​ൻ​സി​പി നേ​താ​വ്
മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ണ​ക്കെ​ട്ട് ത​ക​രു​വാ​ൻ കാ​ര​ണം ഞ​ണ്ടു​ക​ളാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​തി​നാ​ലെ ഞ​ണ്ടു​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി എ​ൻ​സി​പി നേ​താ​വ്. ജ​ല​സേ​ച​ന മ​ന്ത്രി ത​നാ​ജി സാ​വ​ന്താ​ണ് അ​ണ​ക്കെ​ട്ട് ത​ക​രു​വാ​ൻ കാ​ര​ണ​ക്കാ​ർ ഞ​ണ്ടു​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ​ത്.

ഇ​തി​നു പി​ന്നാ​ലെ എ​ൻ​സി​പി നേ​താ​വാ​യ ജി​തേ​ന്ദ്ര അ​വ്ഹാ​ദും മ​റ്റ് പ്ര​വ​ർ​ത്ത​ക​രും ഞ​ണ്ടു​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഇ​വ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ന്ത്രി പ​റ​ഞ്ഞ അ​ണ​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ബി​ജെ​പി ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന് നാ​ണ​മി​ല്ലെ​ന്നും ഈ ​സം​ഭ​വ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ ഡാം ​നി​ർ​മി​ച്ച കോ​ണ്‍​ട്രാ​ക്ട​റെ അ​ദ്ദേ​ഹം സം​ര​ക്ഷി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ജി​തേ​ന്ദ്ര മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഈ ​സം​ഭ​വ​ത്തി​ന് കാ​ര​ണ​ക്കാ​ർ ഞ​ണ്ടു​ക​ളാ​ണെ​ങ്കി​ൽ ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡി​ലെ 302-ാം വ​കു​പ്പ് അ​നു​സ​രി​ച്ച് ഞ​ണ്ടു​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കേ​സി​ന് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി നേ​താ​വ് മെ​ഹ്ബൂ​ബ് ഷെ​യ്ഖ് ആ​വ​ശ്യ​പ്പെ​ട്ടു.

ത​ക​ർ​ന്ന ഡാ​മി​നു ചു​റ്റും ഞ​ണ്ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് ​കാ​ര​ണ​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ വി​ള്ള​ലും ചോ​ർ​ച്ച​യു​മു​ണ്ടാ​യ​തെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.