പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കൂ: പ്രതിഷേധക്കാരെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മീ​റ​റ്റ് എ​സ്പി
Saturday, December 28, 2019 11:32 AM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ പ്രതിഷേധക്കാരോട് വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. മീ​റ​റ്റ് എ​സ്പി അ​ഖി​ലേ​ഷ് നാ​രാ​യ​ണ്‍ സിം​ഗ് വ​ഴി​യ​രി​കി​ൽ നി​ന്നവരോ​ട് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ക​റു​ത്ത തു​ണി​കെ​ട്ടി​യാ​ണോ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. നി​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കു. ഇ​ന്ത്യ​യി​ൽ ജീ​വി​ക്കാ​ൻ വ​യ്യെ​ങ്കി​ൽ ഇ​വി​ടെ നി​ന്നും പോ​ക​ണം. അ​ദ്ദേ​ഹം ആ​ക്രോ​ശി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.