ബാഹുബലിയുടെ മഹിഷ്മതി വിളിക്കുന്നു; സഞ്ചാരികളേ ഇതിലേ...!
ബാ​ഹു​ബ​ലി​യും ദേ​വ​സേ​ന​യും പ​ൽ​വാ​ൽ​ദേ​വ​നും ശി​വ​കാ​മി​ദേ​വി​യും ജീ​വി​ച്ച മ​ഹി​ഷ്മ​തി സാ​മ്രാ​ജ്യത്തിൽ ഇനി നിങ്ങൾക്കും കടന്നുചെല്ലാം. ആ​ശ്ച​ര്യ​പ്പെ​ടേ​ണ്ട, ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​യു​ടെ കേ​ന്ദ്ര ബി​ന്ദുവാ​യ മ​ഹി​ഷ്മ​തി സാ​മാ​ജ്ര്യത്തിന്‍റെ പടുകൂറ്റൻ സെറ്റാണ് ഹൈ​ദ​രാ​ബാ​ദി​ലെ റാ​മോ​ജി റാ​വു ഫി​ലിം സി​റ്റി​യിൽ ആ​രാ​ധ​ക​ർ​ക്കാ​യി തു​റ​ന്നു ന​ൽ​കി​യ​ത്.നൂ​റ് ഏ​ക്ക​റി​ലാ​യി അ​റു​പ​ത് കോ​ടി ചി​ല​വി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന മ​ഹി​ഷ്മ​തി സാ​മ്രാ​ജ്യം സ​ന്ദ​ർ​ശി​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ ആ​യി ബു​ക്ക് ചെ​യ്യാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സു​ക​ൾ​ക്കും സ്പെ​ഷൽ പാ​ക്കേ​ജു​ക​ളാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. 2,349 രൂ​പ​യു​ടെ പ്രീ​മി​യം ടി​ക്ക​റ്റ് എ​ടു​ത്താ​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടുവ​രെ മ​ഹി​ഷ്മ​തി സാ​മ്രാ​ജ്യം ചു​റ്റി​ക്ക​റ​ങ്ങാം. 1,250 രൂ​പ​യു​ടെ ജ​ന​റ​ൽ ടി​ക്ക​റ്റാ​ണെ​ങ്കി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11.30 വ​രെ രണ്ടര മണിക്കൂറാണ് സമയം.മ​ല​യാ​ളി​യാ​യ സാ​ബു സി​റി​ലാ​ണ് മ​ഹി​ഷ്മ​തി​യു​ടെ രൂ​പ​ക​ൽ​പ്പ​ന​യ്ക്കും നി​ർ​മാ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. മ​ഹി​ഷ്മ​തി സാ​മ്രാ​ജ്യം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു ന​ൽ​കാ​നു​ള്ള ആ​ശ​യം റാ​മോ​ജി അ​ധി​കൃ​ത​രു​ടെ​യാ​ണെ​ന്ന് നി​ർ​മാ​താ​വ് ശോ​ഭു യ​ർ​ല​ഗാ​ദ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...