കളിച്ചുനടക്കേണ്ട പ്രായത്തിൽ കമ്പനി തുടങ്ങി; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്‍റായി രൺവീർ
Thursday, April 25, 2019 9:19 AM IST
ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പ​തി​ന​ഞ്ചു​കാ​ര​ൻ ബ്രി​ട്ട​നി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ക്കൗ​ണ്ട​ന്‍റ്. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ അ​ക്കൗ​ണ്ട​ൻ​സി സ്ഥാ​പ​നം തു​ട​ങ്ങി​യാ​ണ് ര​ണ്‍വീ​ർ സിം​ഗ് സ​ന്ധു റി​ക്കാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​ത്. ഇ​രു​പ​ത്തഞ്ച് വ​യ​സ് ആ​കു​ന്പോ​ഴേ​ക്കും മി​ല്യ​ണ​യ​ർ ആ​കു​ക​യാ​ണ് ര​ണ്‍വീ​റി​ന്‍റെ ല​ക്ഷ്യം. 12-ാം വ​യ​സി​ലാ​ണ് ബി​സി​ന​സ് രം​ഗ​ത്തേ​ക്കു​ള്ള ര​ണ്‍വീ​റി​ന്‍റെ ചു​വ​ടു​വ​യ്പ്പ്.

അ​ക്കൗ​ണ്ട​ന്‍റ് ആ​കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നൊ​പ്പം യു​വാ​ക്ക​ളാ​യ സം​രം​ഭ​ക​ർ​ക്ക് സാ​ന്പ​ത്തി​കോ​പ​ദേ​ശം ന​ല്കാ​നും ത​നി​ക്ക് പ​ദ്ധ​തി​യു​ണ്ടെ​ന്ന് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ പ​റ​യു​ന്നു. ഇ​പ്പോ​ൾ പ​ത്ത് ക്ലയ​ന്‍റു​ക​ളാ​ണ് ര​ണ്‍വീ​റി​നു​ള്ള​ത്. ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും മ​ണി​ക്കൂ​റി​ന് 12 മു​ത​ൽ 15 വ​രെ പൗ​ണ്ട് ചാ​ർ​ജ് ആ​യി ല​ഭി​ക്കു​ന്നു​മു​ണ്ട്.

ഓ​ണ്‍ലൈ​ൻ ആ​യി അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സ് പ​ഠി​ച്ച ര​ണ്‍വീ​ർ 12 വ​യ​സു​ള്ള​പ്പോ​ൾ പ്രാ​ഥ​മി​ക അ​ക്കൗ​ണ്ടിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി. പ്ര​ധാ​ന​മാ​യും വീ​ട്ടി​ലി​രു​ന്നാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ങ്കി​ലും സ​മീ​പ​ത്തു​ള്ള കു​ടും​ബ വ​സ്തു​വി​ൽ ഒ​രു ഓ​ഫീ​സ്മു​റി​യും ര​ണ്‍വീ​റി​നു​ണ്ട്. പി​താ​വ് അ​മ​ൻ​സിം​ഗ് സ​ന്ധു ബി​ൽ​ഡ​റും മാ​താ​വ് ദ​ൽ​വീ​ന്ദ​ർ കൗ​ർ സ​ന്ധു എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റു​മാ​ണ്.

സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച സോ​ഫ്റ്റ്‌​വേ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ന്‍റെ ക്ലയന്‍റു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ ര​ണ്‍വീ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് അ​ൾ​ട്രാ എ​ഡ്യു​ക്കേ​ഷ​ൻ കി​ഡ്സ് ബി​സി​ന​സ് അ​വാ​ർ​ഡ്സി​ൽ ടെ​ക് ബി​സി​ന​സ് അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.