രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് പോ​രാ​ടാ​ൻ ത​യാ​ർ; ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത് 2500 പേ​ർ
Wednesday, February 20, 2019 12:54 PM IST
ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത് 40 ധീ​ര യോ​ദ്ധാ​ക്ക​ളെ​യാ​ണ്. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ ഇ​ന്ത്യ​ൻ ജ​ന​ത​യെ ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന് ക​രു​തി​യ ഭീ​ക​ര​രു​ടെ ക​ണ​ക്കൂ​ട്ട​ലു​ക​ൾ തെ​റ്റി. രാ​ജ്യ ര​ക്ഷ​യ്ക്ക് പോ​രാ​ടാ​ൻ ത​യാ​റാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് യു​വ​ജ​ന​ത​യു​ണ്ടെ​ന്നു​ള​ള​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് പി​ന്നീ​ട് കാ​ഷ്മീ​രി​ൽ ക​ണ്ട​ത്.

കാ​ര​ണം ബാ​രാ​മു​ള്ള​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സൈ​നി​ക റി​ക്രൂ​ട്ട്മെ​ന്‍റ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളാ​യി​രു​ന്നു. വെ​റും 111 ഒ​ഴി​വു​ക​ളി​ൽ ജോ​ലി സാ​ധ്യ​ത തേ​ടി​യെ​ത്തി​യ​ത് 2500 പേ​ർ.

തൊ​ഴി​ലി​ല്ലാ​യ്മ​യും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​ത്തി​നു​ള്ള ശ്ര​മ​വും ഇ​തി​ന് മ​റ്റൊ​രു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. കാ​ര​ണം കാ​ഷ്മീ​രി സ്വ​ദേ​ശി​ക​ൾ​ക്ക് കാ​ഷ്മീ​രി​ന് പു​റ​ത്ത് ജോ​ലി സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്.

സൈ​ന്യ​ത്തി​ൽ ഒ​ഴി​വു​ക​ൾ കൂ​ടു​ത​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം, പ്ര​ശ്ന ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ഷ്മീ​രി യു​വാ​ക്ക​ളെ നി​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ കൂ​ടു​ത​ൽ സൗ​ക​ര്യ​മാ​കു​മെ​ന്നും റി​ക്രൂ​ട്ട്മെ​ന്‍റി​നെ​ത്തി​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.