ബൈ​ക്ക​പ​ക​ട​ത്തി​ൽ "മ​രി​ച്ചു’; പോ​സ്റ്റ്മോ​ർ​ട്ടം മേ​ശ​യി​ൽ‌ നി​ന്ന് ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി!
Thursday, March 4, 2021 2:30 PM IST
വാ​ഹ​നാ​പ​ക​ട​ത്തി​ൽ "മ​രി​ച്ച' യു​വാ​വ് പോ​സ്റ്റ്മോ​ർ​ട്ടം മേ​ശ​യി​ൽ‌​നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ക​ർ​ണാ​ട​ക​യി​ലെ മ​ഹാ​ലിം​ഗ​പു​രി​ലാ​ണ് സി​നി​മാ​ക്ക​ഥ​ക​ളെ വെ​ല്ലു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ 27 വ​യ​സു​കാ​ര​നെ​യാ​ണ് മ​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ധി​യെ​ഴു​തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് യു​വാ​വി​നെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്.

ഗു​രു​ത​ര​പ​രി​ക്കേ​റ്റ യു​വാ​വി​ന്‍റെ ജീ​വ​ൻ വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ല​നി​ർ​ത്തി​യ​ത്. മ​സ്തി​ഷ്മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഡോ​ക്ട​ർ​മാ​ർ വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്നും യു​വാ​വി​നെ മാ​റ്റി. മ​രി​ച്ച​താ​യി ഡോ​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തോ​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഇ​വി​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മേ​ശ​പ്പു​റ​ത്ത് കി​ട​ത്തി​യ​പ്പോ​ഴാ​ണ് ശ​രീ​രം ച​ലി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​നെ യു​വാ​വി​നെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.