ഒ​റ്റ പ്ര​സ​വ​ത്തി​ൽ യു​വ​തി ജ​ന്മം ന​ൽ​കി​യ​ത് നാ​ല് കു​ഞ്ഞു​ങ്ങ​ൾ​ക്ക്
Friday, May 31, 2019 1:26 PM IST
ഒ​റ്റ പ്ര​സ​വ​ത്തി​ൽ യു​വ​തി നാ​ല് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ റി​ഹാ​ന​യാ​ണ് ല​ക്നൗ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നാ​ല് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. ര​ണ്ട് ആ​ണ്‍ കു​ഞ്ഞു​ങ്ങ​ളും ര​ണ്ട് പെ​ണ്‍ കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ജ​നി​ച്ച​ത്.

ഗോ​ൻ​ഡ ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന റി​ഹാ​ന​യ്ക്ക് ബു​ധ​നാ​ഴ്ച്ച​യാ​ണ് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​വ​രെ അ​ടു​ത്തു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും അ​വ​സ്ഥ ഗു​രു​ത​ര​മാ​കു​വാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​രെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ശ​സ്ത്ര​ക്രീ​യ​യി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഒ​ന്ന​ര കി​ലോ​യാ​ണ് ഭാ​രം. അ​മ്മയും കുഞ്ഞുങ്ങളും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.