ഷട്ടറിൽ തൂങ്ങിയാടി കു​സൃ​തിക്കുരു​ന്ന്, വണ്ടറടിച്ച് അമ്മ; ര​സ​ക​ര​മാ​യ വീ​ഡി​യോ
Saturday, November 17, 2018 1:05 PM IST
മാ​താ​പി​താ​ക്ക​ളു​ടെ ക​ണ്ണൊ​ന്നു തെ​റ്റി​യാ​ൽ കു​രു​ന്നു​ക​ൾ കാ​ട്ടി​ക്കൂ​ട്ടു​ന്ന കു​സൃ​തി​ക​ൾ​ക്ക് ക​ണ​ക്കു​ണ്ടാ​വി​ല്ല. അ​ത്ത​ര​മൊ​രു കു​സൃ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന ഒ​രു യു​വ​തി ഒ​രു ഷ​ട്ട​ർ തു​റ​ക്കു​ന്ന​താ​ണ് സം​ഭ​വം.

ഷ​ട്ട​ർ തു​റ​ക്കു​വാ​നു​ള്ള സ്വി​ച്ചി​ൽ അ​മ​ർ​ത്തു​മ്പോ​ൾ മൂ​ത്ത കു​ട്ടി ഇ​വ​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഷ​ട്ട​ർ പ​തി​യെ മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന​പ്പോ​ൾ യു​വ​തി കൊ​ച്ചു കു​ഞ്ഞി​നെ എ​ടു​ക്കു​വാ​ൻ പി​റ​കി​ലേ​ക്കു പോ​യി.

എ​ന്നാ​ൽ മു​ന്നി​ലേ​ക്ക് നോ​ക്കി​യ ഇ​വ​ർ കാ​ണു​ന്ന​ത് ഞെ​ട്ടി​പ്പോ​യി. കാ​ര​ണം മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു പോ​യ ഷ​ട്ട​റി​ൽ പി​ടി​ച്ചു മൂ​ത്ത കു​ട്ടി തൂ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി ചെ​ന്ന ഈ ​യു​വ​തി കു​ട്ടി​യെ പി​ടി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.