മീ​റ്റിം​ഗി​നി​ടെ സീ​ലിംഗ് ത​ക​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വീ​ണ​ത് പെ​രു​മ്പാ​മ്പ്; വീ​ഡി​യോ കാ​ണാം
Tuesday, October 16, 2018 10:40 AM IST
സീ​ലിം​ഗ് ത​ക​ർ​ന്നു വീ​ണ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്കു വീ​ണ​ത് പെ​രു​മ്പാ​മ്പ്. ചൈ​ന​യി​ലാ​ണ് സം​ഭ​വം. ചൈ​നാ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ ബാ​ങ്കിം​ഗി​ന്‍റെ നാ​നിം​ഗ് സി​റ്റി​യി​ലെ സി​ൻ ഷെം​ഗിം​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രാ​ഞ്ചി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മീ​റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​രെ​ല്ലാം അ​ണി​നി​ര​ന്ന​പ്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗ് ത​ക​ർ​ന്ന് പെ​രു​മ്പാ​മ്പ് ഇ​വ​ർ​ക്കു മു​ക​ളി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം അ​ഞ്ച് കി​ലോ ഭാ​ര​മു​ള്ള പാ​മ്പാ​യി​രു​ന്നു ഇ​ത്. പാ​മ്പ് വീ​ണ​പ്പോ​ൾ ഭ​യ​ന്നു​വി​റ​ച്ച ജീ​വ​ന​ക്കാ​ർ നാ​ലു​പാ​ടും ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ബാ​ങ്കി​ലെ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് പാ​മ്പി​നെ ഇ​വി​ടെ നി​ന്നും നീ​ക്കം ചെ​യ്ത​ത്. കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.