ട്യൂമർ ചി​കി​ത്സ​യ്ക്ക് പോ​കു​ന്ന അ​ഞ്ചു വ​യ​സുകാ​ര​ന് സ​ഹ​പാ​ഠി​ക​ൾ ന​ൽ​കി​യ​ത് മ​നോ​ഹ​ര​മാ​യ യാ​ത്ര​യ​യ​പ്പ്
Friday, December 20, 2019 1:46 PM IST
മാ​ര​ക​മാ​യ ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്ക് പോ​കു​ന്ന കൊ​ച്ചു​മി​ടു​ക്ക​ന് മി​ക​ച്ച യാ​ത്ര​യ​യ​പ്പ് ന​ൽ​കി സ​ഹ​പാ​ഠി​ക​ളും ര​ക്ഷി​താ​ക്ക​ളും. അ​മേ​രി​ക്ക​യി​ലാ​ണ് സം​ഭ​വം. അ​ഞ്ച് വ​യ​സുകാ​ര​നാ​യ ഈ ​കു​ട്ടി​യു​ടെ പേ​ര് വ്യാ​ട്ട് ഹാ​സ് എ​ന്നാ​ണ്.

കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​യാ​യ വ്യാ​ട്ട്, ടെ​ന്നസിയി​ലെ മെം​ഫീ​സ് സെ​ന്‍റ് ജൂ​ഡ്സ് ചി​ൽ​ഡ്ര​ണ്‍​സ് റി​സേ​ർ​ച്ച് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യ്ക്കാ​യി പോ​കു​ന്ന​ത്. വ്യാ​ട്ടി​നൊ​പ്പം പ​ഠി​ക്കു​ന്ന മ​ക​നി​ൽ നി​ന്നും രോ​ഗ​വി​വ​ര​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ജെ​ന്നി​ഫ​ർ നീ​ൽ​സ​ണ്‍ എ​ന്ന​യാ​ളാ​ണ് ഈ ​യാ​ത്ര​യ​യ​പ്പ് ഒ​രു​ക്കു​വാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ത​ന്‍റെ മ​ക​നാ​ണ് ഈ ​അ​വ​സ്ഥ​യു​ണ്ടാ​യ​തെ​ന്ന ചി​ന്ത അ​ദ്ദേ​ഹ​ത്തി​ൽ ഞെ​ട്ട​ലു​ള​വാ​ക്കി. തു​ട​ർ​ന്നാ​ണ് വ്യാ​ട്ടി​ന് മി​ക​ച്ച യാ​ത്ര​യ​യ​പ്പ് ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്. മ​റ്റു കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ച അ​ദ്ദേ​ഹം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഒ​രു പാ​ർ​ട്ടി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ ത​ന്‍റെ ഫാ​മി​ലെ ഒ​രു കു​തി​ര​ക്കു​ട്ടി​യേ​യും അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്നി​രു​ന്നു. ചാ​യം പൂ​ശി​യ കു​തി​ര​ക്കു​ട്ടി​യു​ടെ നെ​റ്റി​യി​ൽ അ​ദ്ദേ​ഹം ഒ​രു കൊ​മ്പും വ​ച്ച് പി​ടി​പ്പി​ച്ചി​രു​ന്നു. വ്യാ​ട്ടി​ന് ഏ​റെ ഇ​ഷ്ട​മു​ള്ള യു​ണി​കോ​ണ്‍ പോ​ലെ​യാ​ണ് ഈ ​കു​തി​ര​യെ അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. അതിന്‍റെ പുറത്ത് കയറിയിരുന്ന് യാത്ര ചെയ്യണമെന്ന് വ്യാട്ടിന് അതിയായ ആഗ്രഹമുണ്ടായിരുന്നു.

നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് വ്യാ​ട്ടി​നെ കാ​ണാ​ൻ സ​ഹ​പാ​ഠി​ക​ൾ വ​ന്ന​ത്. റെ​യി​ൽ​വേ ക​മ്പ​നി​യി​ൽ മെ​ക്കാ​നി​ക്ക് ആ​യ സാ​ക്രി ഹാ​സി​ന്‍റെ​യും കൊ​റി​സ ഹാ​സി​ന്‍റെ​യും മൂ​ന്ന് മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ് വ്യാ​ട്ട്. വ്യാ​ട്ടി​ന്‍റെ ചി​കി​ത്സ​യ്ക്കു​ള്ള പ​ണം സാ​ക്രി ഹാ​സ​ന് താ​ങ്ങാ​നാ​വു​ന്ന​ത​ല്ല. ഇ​തി​നാ​യു​ള്ള പ​ണം സ​മാ​ഹ​രി​ക്കു​വാ​നു​ള്ള തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.