ചി​ല​ന്തി​വ​ല​ക​ളാ​ൽ നി​റ​ഞ്ഞ ഒ​രു ക​ട​ൽ​തീ​രം
Friday, September 21, 2018 1:26 PM IST
ചി​ല​ന്തി​വ​ല​ക​ളാ​ൽ നി​റ​ഞ്ഞ ഒ​രു ക​ട​ൽ തീ​ര​ത്തി​ന്‍റെ ഭീ​ക​രാ​ന്ത​രീ​ക്ഷം നി​റഞ്ഞ ഞെ​ട്ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​റ​യു​ന്നു. ഗ്രീ​സി​ലാ​ണ് സം​ഭ​വം. ചെ​ടി​ക​ളും മ​ര​ങ്ങ​ളും പൂ​ക്ക​ളു​മെ​ല്ലാം ചി​ല​ന്തി​വ​ല​ക​ളാ​ൽ മൂ​ട​പ്പെ​ട്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് കാ​ണു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് ചി​ല​ന്തി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വ​ള​രെ ചെ​റി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഈ ​ചി​ല​ന്തി​ക​ൾ​ക്ക് ക​ര​യി​ലൂ​ടെ​യും വെ​ള്ള​ത്തി​ലൂ​ടെ​യും വ​ള​രെ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ചി​ല​ന്തി​ക​ൾ മ​നു​ഷ്യ​നെ ഉ​പ​ദ്ര​വി​ക്കി​ല്ല.



ഈ ​ചി​ല​ന്തി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണ​മാ​യ ഗ്‌നാ​റ്റ് എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട പ്രാ​ണി ഈ ​മേ​ഖ​ല​യി​ലു​ള്ള​താ​ണ് ചി​ല​ന്തി​ക​ൾ ഇ​വി​ടെ വ​ർ​ദ്ധി​ക്കു​വാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.