ജോ​ലി​ക്കൊ​പ്പം ബസിനുള്ളിൽ ചെ​ടിപ​രി​പാ​ല​ന​വും; കൈ​യ​ടി നേ​ടി ബ​സ് ഡ്രൈ​വ​ർ
പ്ര​കൃ​തി​യു​ടെ​യും മ​നോ​ഹ​ര​മാ​യ പ​ച്ച​പ്പി​ന്‍റെ​യും പ്രാ​ധാ​ന്യം എ​ത്ര​മാ​ത്രം വ​ലു​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി ന​ൽ​കു​വാ​ൻ വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ച് ഒ​രു ബ​സ് ഡ്രൈ​വ​ർ. ബം​ഗ​ളൂ​രു മെ​ട്രോ​പോ​ളി​റ്റ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നി​ലെ ഡ്രൈ​വ​റാ​യ നാ​രാ​യ​ണ​പ്പ എ​ന്ന​യാ​ളാ​ണ് ബ​സി​നു​ള്ളി​ൽ ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് പ്ര​കൃ​തി എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ത്ഥം വാ​നോ​ള​മു​യ​ർ​ത്തു​ന്ന​ത്.

പ്ര​കൃ​തി​യു​ടെ നി​ല​നി​ൽ​പ്പി​ന്‍റെ ആ​വ​ശ്യ​ക​ത എ​ത്ര​മാ​ത്രം വ​ലു​താ​ണെ​ന്ന തോ​ന്ന​ൽ ത​ന്‍റെ മ​ന​സി​ൽ കൂ​ടു​കൂ​ട്ടി​യ​പ്പോ​ൾ മു​ത​ലാ​ണ് താ​ൻ ഈ ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തെ​ന്ന് നാ​രാ​യ​ണ​പ്പ പ​റ​യു​ന്നു. ക​ഴി​ഞ്ഞ നാലുവ​ർ​ഷമായി അ​ദ്ദേ​ഹ​ത്തി​നൊ​പ്പം എ​ന്നും ബ​സി​ൽ ചെ​ടി​ക​ളു​ണ്ട്.

ഡ്രൈവിംഗ് സീറ്റിന് സമീപത്തായും യാത്രക്കാർ ഇരിക്കുന്നതിന്‍റെ സമീപത്തും മറ്റുമാണ് അദ്ദേഹം ചെടിച്ചട്ടികളിൽ ചെറുതും വലുതുമായ നിരവധി സസ്യങ്ങൾ നട്ടുവളർത്തുന്നത്. തനിക്കും ബസിൽ യാത്ര ചെയ്യുന്നവർക്കും ശുദ്ധവായുവും നയനമനോഹരമായ ദൃ‌ശ്യാനുഭൂതിയും ഈ ചെടികൾ സമ്മാനിക്കുന്നുവെന്ന് നാരായണപ്പ പറയുന്നു.

വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹ​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.