കിംഗായി ഇരിക്കണമെങ്കിൽ ചിന്തിച്ചിട്ടു സംസാരിക്കു; കോഹ്‌ലിക്ക് സി​ദ്ധാ​ർ​ഥിന്‍റെ ഉപദേശം
Thursday, November 8, 2018 4:49 PM IST
ത​ന്‍റെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ച് ചെ​യ്ത് ക​ഴി​ഞ്ഞ് ആ​രാ​ധ​ക​രു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ ത​ന്നെ വി​മ​ർ​ശി​ച്ച ക്രി​ക്ക​റ്റ് പ്രേ​മി​യോ​ട് ഇ​ന്ത്യ വി​ട്ട് പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി വി​വാ​ദ കു​രു​ക്കി​ൽ.

"വി​രാ​ട് കോ​ഹ്‌ലി അ​മി​ത​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ക​ളി​ക്കാ​ര​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റിം​ഗി​ൽ പ്ര​ത്യേ​ക​ത​ക​ളൊ​ന്നു​മി​ല്ല. ഇം​ഗ്ലീ​ഷ്, ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ ബാ​റ്റിം​ഗ് ആ​ണ് എ​നി​ക്കി​ഷ്ടം' എ​ന്നാ​യി​രു​ന്നു ഒ​രു ക്രി​ക്ക​റ്റ് പ്രേ​മി കോ​ഹ്‌ലിക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ എ​ഴു​തി​യി​രു​ന്ന​ത്.

ഈ കോ​ഹ്‌ലിയെ പ്ര​കോ​പി​ത​നാ​ക്കി. മാ​ത്ര​മ​ല്ല രോ​ഷാ​കു​ല​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി ഇ​പ്ര​കാ​ര​മാ​യി​രു​ന്നു. "ഓ​കെ, അ​ങ്ങ​ന​യെ​ങ്കി​ൽ നി​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ്ട​യാ​ള​ല്ല. വേ​റെ എ​വി​ടെ​യെ​ങ്കി​ലും പോ​യി ജീ​വി​ച്ചു കൂ​ടെ. എ​ന്തി​നാ​ണ് ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് ജീ​വി​ച്ച് മ​റ്റ് രാ​ജ്യ​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന​ത്. എ​ന്നെ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മ​ല്ല എ​ന്ന​ത് എ​നി​ക്ക് പ്ര​ശ്ന​മ​ല്ല, പ​ക്ഷെ ഇ​വി​ടെ ജീ​വി​ച്ചി​ട്ട് മ​റ്റ് രാ​ജ്യ​ക്കാ​രെ സ്നേ​ഹി​ക്കു​ന്ന​ത് ശ​രി​യ​ല്ല. നി​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന​ക​ൾ ആ​ദ്യം ശ​രി​യാ​ക്കു'. കോ​ഹ്‌ലി പ​റ​ഞ്ഞു.

എ​ന്നാ​ൽ വ​ലി​യൊ​രു വി​വാ​ദ​ത്തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ തി​രി​കൊ​ളു​ത്തി​യ​ത്. ന​ട​ൻ സി​ദ്ധാ​ർ​ഥ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ്കോ​ഹ്‌ലിയു​ടെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി ന​ൽ​കി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

"കിം​ഗ് കോ​ഹ്‌ലി കിം​ഗാ​യി ത​ന്നെ ഇ​രി​ക്ക​ണ​മെ​ങ്കി​ൽ ചി​ന്തി​ച്ചി​ട്ടു മാ​ത്രം സം​സാ​രി​ക്കു, കോ​ഹ്‌ലിയു​ടെ സ്ഥാ​ന​ത്ത് രാ​ഹു​ൽ​ദ്രാ​വി​ഡ് ആ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് എ​ങ്ങ​നെ​യാ​യി​രി​ക്കും പ്ര​തി​ക​രി​ക്കു​ക. ഇ​ന്ത്യ​ൻ നാ​യ​ക​നി​ൽ നി​ന്നും ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത മ​റു​പ​ടി​യാ​ണി​ത്'. ന​ട​ൻ സി​ദ്ധാ​ർ​ഥ് കു​റി​ച്ചു. ര​ണ്ടു വ​ർ​ഷം മു​മ്പ് ഓ​സ്ട്രേ​ലി​യ​ൻ ഒ​പ്പ​ണി​ൽ വി​ജ​യം നേ​ടി​യ ആ​ഞ്ജെ​ലി​ക് കെ​ർ​ബ​റി​നെ അ​ഭി​ന​ന്ദി​ച്ച് കോ​ഹ്ലി പ​ങ്കു​വ​ച്ച ട്വീ​റ്റ് ഉ​ൾ​പ്പ​ടെ കു​ത്തി​പ്പൊ​ക്കി​യാ​ണ് ആ​ളു​ക​ൾ പ്ര​തി​ക​രി​ക്കു​ന്ന​ത്.




ഇ​ന്ത്യ​യി​ലെ ടെ​ന്നീ​സ് താ​ര​ങ്ങ​ളാ​യ യു​കി ഭാം​ബ്രി, സ​കേ​ത് എ​ന്നി​വ​രെ​ക്കാ​ൾ കൂ​ടു​ത​ൽ അ​ധി​കം റോ​ജ​ർ ഫെ​ഡ​റ​റെ ആ​രാ​ധി​ക്കു​ന്ന കോ​ഹ്‌ലി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്കു പോ​ക​ണ​മെ​ന്നും ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. വി​ർ​ശ​ന​പ്പെ​രു​മ​ഴ​യി​ൽ ന​ന​ഞ്ഞ് കു​ളി​ച്ച കോ​ഹ്‌ലി സം​ഭ​വ​ത്തോ​ട് ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.