മും​ബൈ ദാ​ദ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ലേ​ബ​ർ റൂം ​ത​യാ​റാ​യി; യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി
Thursday, December 27, 2018 1:40 PM IST
മും​ബൈ​യി​ലെ തി​ര​ക്ക​റി​യ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ ദാ​ദ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ റെ​യി​ൽ​വെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ താ​ത്ക്കാ​ലി​ക ലേ​ബ​ർ റൂ​മാ​യി. പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ ഒ​രു യു​വ​തി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​വി​ടെ വ​ച്ച് ഇ​വ​ർ​ക്ക് പ്ര​സ​വ​വേ​ദ​ന ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​ത്തി​ൽ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ സ​മീ​പം എ​ത്തി​യ റെ​യി​ൽ​വെ മെ​ഡി​ക്ക​ൽ ടീം, ​ബെ​ഡ് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് ഇ​വി​ടം മ​റ​ച്ച് യു​വ​തി​ക്ക് പ്ര​സ​വി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി ന​ൽ​കി.

തു​ട​ർ​ന്ന് ഇ​വ​ർ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​രും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.