ന​മ്മ​ൾ അ​തി​ജീ​വി​ക്കും, സ​ഖാ​വ് സ​രി​ത​യ്ക്കൊ​പ്പം: സോ​ളാ​റി​ൽ സ​ർ​ക്കാ​രി​നെ ട്രോളി അ​ഡ്വ. ജ​യ​ശ​ങ്ക​ർ
Sunday, October 21, 2018 2:24 PM IST
ഒരിടവേളയ്ക്കു ശേഷം സോളാർ കേസും സരിത എസ്. നായരും വീണ്ടും വാർത്തകളിൽ നിറയുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിനുമെതിരേ സരിത നല്കിയ പീഡനപരാതിയിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെ സരിതയുടെ പരാതിയുടെ പിന്നിലെ രാഷ്ട്രീയം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നാ​യ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ.

സാ​ല​റി ച​ല​ഞ്ചും ബ്രൂ​വ​റി ച​ല​ഞ്ചും പൊ​ളി​ഞ്ഞു ശ​ബ​രി​മ​ല ച​ല​ഞ്ചി​നു മു​ന്പി​ൽ പ​ക​ച്ചു നി​ല്ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​നു കൈ​ത്താ​ങ്ങാ​യി വീ​ണ്ടും സ​രി​ത​യെ​ന്നാ​ണ് ഫേ​സ്ബു​ക്കിൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ ജ​യ​ശ​ങ്ക​ർ പ​റ​യു​ന്ന​ത്.

മാ​ത്ര​മ​ല്ല മീ​ടൂ​വി​ൽ എം.​ജെ. അ​ക്ബ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന് സ​രി​ത​യു​ടെ പ​രാ​തി അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. ഉ​മ്മ​ൻ​ചാ​ണ്ടി​യെ​യും വേ​ണു​ഗോ​പാ​ലി​നെ​യും വ​ർ​ക്കി​ങ് ക​മ്മ​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കേ​ണ്ടി വ​രും. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​വും ഒ​ഴി​യേ​ണ്ടി വ​രും എ​ന്ന് പ​റ​യു​ന്ന അ​ദ്ദേ​ഹം ന​മ്മ​ൾ അ​തി ജീ​വി​ക്കും സ​രി​ത​യ്ക്കൊ​പ്പം എ​ന്ന് പ​റ​ഞ്ഞാ​ണ് ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.