ഓ​ട്ടോ​റി​ക്ഷാ ​തൊ​ഴി​ലാ​ളി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കൂ​ടി കൈ​മ​റി​ഞ്ഞ​ത് 300 കോ​ടി
Wednesday, October 17, 2018 4:11 PM IST
ഓ​ട്ടോറി​ക്ഷാ തൊ​ഴി​ലാ​ളി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കൂ​ടി കൈ​മ​റി​ഞ്ഞു പോ​യ​ത് 300 കോ​ടി രൂ​പ. പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ ഓ​ട്ടോ ഓ​ടി​ച്ച് ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന മു​ഹ​മ്മ​ദ് റ​ഷീ​ദ് എ​ന്ന​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും ഭീ​മ​മാ​യ തു​കയുടെ കൈമാറ്റം നടന്നത്.

നി​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കൂ​ടി ന​ട​ന്ന 300 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടി​നെ കു​റി​ച്ച് എ​ത്ര​യും വേ​ഗം അ​റി​യി​ക്ക​ണ​മെ​ന്ന പാ​ക്കി​സ്ഥാ​ൻ ഫെ​ഡ​റ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഓ​ട്ടോ​റി​ക്ഷാ​ തൊഴി​ലാ​യാ​യ ഇ​ദ്ദേ​ഹം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്.

സ​ന്ദേ​ശം ല​ഭി​ച്ച് ഭ​യ​ന്നു പോ​യ ഇ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ എ​ഫ്ഐ​എ​യു​ടെ ഓ​ഫീ​സി​ൽ എ​ത്തു​ക​യും ചെ​യ്തു. 2005ൽ ​മു​ഹ​മ്മ​ദ് റ​ഷീ​ദ് ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. സാ​ല​റി അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് ശ​മ്പ​ളം സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​വി​ടെ നി​ന്നും ജോ​ലി രാ​ജി വ​ച്ച അ​ദ്ദേ​ഹം ഈ ​അ​ക്കൗ​ണ്ട് പി​ന്നീ​ട് ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല.

ഒ​രു ല​ക്ഷം രൂ​പ പോ​ലും താ​നി​തു​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഒ​രു വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ഓ​ട്ടോ ഓ​ടി​ച്ചു ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ നി​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ചി​ല​വ് നോ​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് റ​ഷീ​ദി​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ അ​ധി​കൃ​ത​ർ​ക്ക് മ​ന​സി​ലാ​യി.

ഇ​തി​നു മു​മ്പ് ക​റാ​ച്ചി​യി​ലെ ഒ​രു ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ര​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കൂ​ടി 200 കോ​ടി രൂ​പ​യു​ടെ പ​ണ​മി​ട​പാ​ട് ന​ട​ന്നി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.