റീ​ല്‍​സി​നാ​യി റെ​യി​ല്‍​വേ പ്ലാ​റ്റ്ഫോ​മി​ല്‍ കാ​റോ​ടി​ച്ച് യു​വാ​വ്; പി​ന്നാ​ലെ കേ​സും വി​മ​ര്‍​ശ​ന​വും
Thursday, March 16, 2023 11:23 AM IST
സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ച്ച് വെെറ​ലാ​കാ​ന്‍ നി​ര​വ​ധി​പേ​ര്‍ ശ്ര​മി​ക്കാ​റു​ണ്ട്. അ​വ​രി​ല്‍ ചി​ല​രെ​ങ്കി​ലും ഒ​രു ലൈ​ക്കി​നു​വേ​ണ്ടി സാ​ഹ​സ​ങ്ങ​ള്‍ കാ​ട്ടും. എ​ന്നാ​ല്‍ ഇത്തരം ചി​ല പ്ര​വ​ര്‍​ത്തികൾ വി​വ​ര​ക്കേ​ടാ​ണെ​ന്ന് അ​വ​ര്‍​ക്കു​മാ​ത്രം അ​പ്പോ​ള്‍ മ​ന​സി​ലാ​കി​ല്ല.

ഇ​പ്പോ​ഴി​താ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ല്‍ റെ​യി​ല്‍​വേ പ്ലാ​റ്റ്ഫോ​മി​ല്‍ ഒ​രാ​ള്‍ കാ​ര്‍ ഓ​ടി​ച്ച സം​ഭ​വ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച. റീ​ല്‍​സ് ഉ​ണ്ടാ​ക്കാ​നാ​യാ​ണ് ഇ​യാ​ള്‍ കാ​റു​മാ​യി പ്ലാ​റ്റ്ഫോ​മി​ല്‍ എ​ത്തി​യ​ത്.

അ​ടു​ത്തി​ടെ ക​ണ്ട ഒ​രു വെ​ബ്‌​സീ​രീ​സി​നെ അ​നു​ക​രി​ച്ചാ​യി​രു​ന്ന​ത്രെ പ്ര​ക​ട​നം. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ കാ​ര്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ഓ​ടി​ക്കു​മ്പോ​ള്‍ ചി​ല​ര്‍ നോ​ക്കി നി​ല്‍​ക്കു​ക​യാ​ണ്. പി​റ​കി​ലാ​യി ട്രെ​യി​ന്‍ കി​ട​ക്കു​ന്ന​താ​യും കാ​ണാം.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​യാ​ള്‍​ക്കെ​തി​രേ ആ​ര്‍​പി​എ​ഫും ലോ​ക്ക​ല്‍ പോ​ലീ​സും കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ജ​ഗ​ദീ​ഷ്പു​ര​യി​ലെ സു​നി​ല്‍ കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് ഈ ​സാ​ഹ​സം കാ​ട്ടി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഏ​താ​യാ​ലും നി​ര​വ​ധി​പേ​ര്‍ ഇ​യാ​ളെ വി​മ​ര്‍​ശി​ച്ച് ക​മ​ന്‍റു​ക​ളി​ട്ടു. "ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ക്ക് ത​ക്ക​താ​യ ശി​ക്ഷ ത​ന്നെ ന​ല്‍​ക​ണം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.