"ചൈനയുടെ ധനികൻ' വിരമിച്ചു
Sunday, September 9, 2018 9:54 AM IST
ചൈ​നീ​സ് ഇ​ന്‍റ​ർ​നെ​റ്റ് റീട്ടെയ്ൽ ഭീ​മ​ൻ അ​ലി​ബാ​ബ​യു​ടെ സ​ഹ​സ്ഥാ​പ​ക​നും എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നു​മാ​യ ജാ​ക്ക് മാ ​വി​ര​മി​ക്കു​ന്നു. 3,900 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തിയു​ള്ള ചൈ​ന​യി​ലെ സ​ന്പ​ന്ന​രി​ൽ ഒ​ന്നാ​മ​നും ലോ​കസ​മ്പ​ന്ന​രി​ൽ ഇരുപതാമനുമായ ജാ​ക് മാ ​ക​മ്പ​നി​യി​ൽ​നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു.

54-ാം വ​യ​സി​ലാ​ണ് മാ​യു​ടെ പ​ടി​യി​റ​ങ്ങൽ പ്ര​ഖ്യാ​പ​നം. ഒ​രു ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച മാ ലോ​ക​മ​റി​യു​ന്ന കോ​ർ​പ​റേ​റ്റ് നേ​താ​വാ​യി പതിയെ മാ​റു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ ഒൗ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ൽ​നി​ന്നൊ​ഴി​ഞ്ഞ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ​യൂ​ന്നാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മാ ​പ​റ​ഞ്ഞു.

1999ലാ​യി​രു​ന്നു ആ​ലി​ബാ​ബ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ തു​ട​ക്കം. പിന്നീട് റീ​ട്ടെ​യ്‌​ൽ, ഇ​ന്‍റ​ർ​നെ​റ്റ്, ടെ​ക് എ​ന്നു​തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​ച്ചു. 2013ൽ ​ആ​ലി​ബാ​ബ​യു​ടെ സി​ഇ​ഒ പ​ദ​വി ഒ​ഴി​ഞ്ഞ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ പ​ദ​വി​യിലേക്കു മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ ​പ​ദ​വി​കൂ​ടി ഒ​ഴി​ഞ്ഞെ​ങ്കി​ലും ഡ​റ​യ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യും കമ്പനി ഉ​പ​ദേ​ശ​ക​നാ​യും തു​ട​രും.

ആ​ലി​ബാ​ബ എ​ന്ന സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​കാ​ല​ഘ​ട്ട​ത്തി​ൽ ത​നി​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്ന് മാ ​പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​ത​ന്നെ​യാ​ണ് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ശ്ര​ദ്ധ​യൂ​ന്നാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.